0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 718
തന്നെ അവിടെയുള്ള ഒരു പോത്തിനെക്കൊണ്ട് ഞാൻ കുടുങ്ങി ഇരിക്കാണ്............ അതിനിടയിലേക്കാ വേറെ ഒരു പോത്തിനെ കൂടി..........ഒന്ന് പോടെർക്കാ............."............ഞാൻ അവനോട് പറഞ്ഞു.............. "എന്തോ............."...........അവൻ എന്നെ ഒന്ന് കളിയാക്കി വിളിച്ചു............ "മോൻ ഇങ്ങോട്ടൊന്ന് നോക്കിയേ............"..........കുഞ്ഞുട്ടൻ എന്റെ താടിയിൽ പിടിച്ചുകൊണ്ട് മുഖം അവന് നേരെ തിരിച്ചു................. "ഏത് പോത്തിനെക്കൊണ്ട് കുടുങ്ങി ഇരിക്കുന്ന കാര്യമാ മോനൂസ് എന്നോട് പറഞ്ഞത്..............".........അവൻ വീണ്ടും കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു............ ഞാൻ ഒരു വളിച്ച ഇളി മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് അവനെ നോക്കി ഇരുന്ന്.............. "ആ പോത്ത് അവിടെ ഉള്ളതുകൊണ്ടാണ് മോൻ അവിടെ നിന്നും വേറെ എങ്ങോട്ടും തെണ്ടി പോകാത്തത് എന്ന് എനിക്ക് നന്നായി അറിയാം............."..........അവൻ പറഞ്ഞു.............. "സാധാരണ ഞാനാണ് നിന്നെയൊന്ന് കണ്ടുകിട്ടാൻ വേണ്ടി കണിയാൻ കാണിപ്പയ്യൂരിനെ വിളിക്കാറ്.................".............അവൻ എന്നെ കളിയാക്കി പറഞ്ഞു............ സത്യമാണ് അവൻ പറഞ്ഞത്..............ഷാഹി വന്നതോടെയാണ് ഒരു നോർമൽ ലൈഫ് ഞാൻ ജീവിക്കാൻ തുടങ്ങിയത്..............അവൾ വരുന്നത് വരെ ഒരു നൂലറ്റ പട്ടമായിരുന്നു ഞാൻ............ദിശയേതെന്ന് അറിയാതെ ദിക്കേതെന്ന് അറിയാതെ പാറിക്കളിച്ചിരുന്ന ഒരു പട്ടം................ ഷാഹി എന്നോടൊപ്പം താമസിക്കാൻ തുടങ്ങിയതിന് ശേഷം ആണ് ഞാൻ ഒരിടത്ത് നിലയുറപ്പിച്ച് നിൽക്കാൻ തുടങ്ങിയത്.............സാധാരണ മനുഷ്യനാവാൻ തുടങ്ങിയത്................ സത്യം............. "ആ പെണ്ണ് അവിടെ ഉള്ളത് കൊണ്ട് മാത്രമാണ് സമറിന് പറയാൻ ഒരു വാസസ്ഥലം ഉണ്ടായത്............ഇപ്പോഴാ അത് നിനക്കൊരു വീടായത്............. ഇതുവരെ നിനക്കും എനിക്കും ഒരു സത്രം മാത്രമായിരുന്നു അത്..............."...........കുഞ്ഞുട്ടൻ കത്തിക്കയറുകയാണ്.............. "അറിയാമെടാ............ഞാൻ ചുമ്മാ പറഞ്ഞതല്ലേ.............."............ഞാൻ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു...............
"പറയുന്ന നിനക്ക് ഉളുപ്പില്ലെങ്കിലും കേൾക്കുന്ന എനിക്കെങ്കിലും ഉളുപ്പ് വേണ്ടേ............"............അവൻ ഒന്ന് അടങ്ങി............. "പോവല്ലേ............."...........ഞാൻ അവനോട് ചോദിച്ചു............. "ഹാ.............."...........അവൻ മൂളി............ ഞാൻ വണ്ടിയെടുത്തു............ കാർ വീട് ലക്ഷ്യമാക്കി പാഞ്ഞു.............. "ഡാ............."............കുഞ്ഞുട്ടൻ എന്നെ വിളിച്ചു.............. "ഹ്മ്.............."............ഞാൻ മൂളി............. "ഷാഹിയോട് എന്ത് പറയും............."...........അവൻ എന്നോട് ചോദിച്ചു............. "വഴുക്കി വീണതാണെന്ന് പറഞ്ഞാൽ മതി..........."..........ഞാൻ പറഞ്ഞു............... "അവൾ വിശ്വസിക്കുമോ...............".............അവൻ എന്നോട് ചോദിച്ചു.............. "വിശ്വസിക്കും.............."...........ഞാൻ പറഞ്ഞു............. "എന്താ ഉറപ്പ്............"............അവൻ എന്നോട് ചോദിച്ചു................. "അവൾക്ക് നമ്മളെ രണ്ടുപേരെയും അവളെക്കാൾ വിശ്വാസം ആണ്................ അവൾക്ക് വിശ്വാസമുള്ളവർ എന്ത് പറഞ്ഞാലും അവൾ വിശ്വസിക്കും..............."............ഞാൻ പറഞ്ഞു..............അവൾക്ക് സംശയം വരില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.............കാരണം എന്റെ ഷാഹി അത്രയ്ക്ക് പാവമാണ്.............ഇത്തിരി കുറുമ്പ് ഉണ്ടെന്നെ ഒള്ളൂ.............. ഞാൻ അവളുടെ മുഖം മനസ്സിൽ ഓർത്ത് ചിരിച്ചു................ ഞാൻ പറഞ്ഞത് കുഞ്ഞുട്ടനും സ്വീകാര്യമായിരുന്നു............. പിന്നെ എന്റെ മുഖത്ത് വിരിഞ്ഞ ചിരി അവനും കണ്ടിരുന്നു............പക്ഷെ അത് എന്തിനാണെന്ന് അവന് എന്നോട് ചോദിച്ചു മനസ്സിലാക്കേണ്ട കാര്യം ഇല്ലായിരുന്നു................. സമയം രാവിലെയായി..........

💬 Comments

View all comments