0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 719
കാർ വീടിനുമുന്നിൽ വന്നു നിന്നു............... കുഞ്ഞുട്ടൻ ഡോർ തുറന്ന് ഇറങ്ങി.............വാതിലിന് നേരെ നടന്നു................. വീടിന്റെ വാതിൽ തുറന്നു............. ഷാഹി പുറത്തേക്ക് വന്നു.............. അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം അവൾ ഇപ്പോ എണീറ്റിട്ടുള്ളൂ എന്ന്............. അവൾ കുഞ്ഞുട്ടനെ കണ്ടു.............. കുഞ്ഞുട്ടൻ അവളെയും............... "പടച്ചോനെ...........ഇന്ന് ഈ വെട്ടുപോത്തിനെ ആണോ കണി കണ്ടത്.............ഇന്നത്തെ ദിവസം പോയി............."............അടി കിട്ടി ക്ഷീണിച്ചു വന്നുകയറിയ പൊലീസുകാർ അടിച്ചതിനേക്കാൾ സ്‌ട്രോങ്ങിൽ ഷാഹി വന്നപാടെ തന്നെ ഒന്ന് കൊടുത്തു............... "വെട്ടുപോത്ത് നിന്റെ അമ്മേടെ നായര്............... അല്ലെങ്കി തന്നെ ബോഡി എരപ്പായി വന്നു കയറുമ്പോളാണ് അവളുടെ തലയിൽ കയറി ഉള്ള കൊട്ട്............".............കുഞ്ഞുട്ടൻ തിരിച്ചടിച്ചു........... അപ്പോഴാണ് ഷാഹി അവനെ ശ്രദ്ധിച്ചത്............ ബാൻഡേജ് ഇട്ടതും മുറിവുകളും ചോര പറ്റിയ പാടുകളും അവൾ കണ്ടു.............. "ആഹാ.............രക്തം ഒക്കെ ഉണ്ടല്ലോ............അപ്പൊ നല്ല ശകുനം ആണ്............."............ഷാഹി പിന്നെയും കൊടുത്തു നല്ല ഞെരിപ്പായി........... കുഞ്ഞുട്ടന് അത് കേട്ട് പിന്നെയും ചൊറിഞ്ഞു വന്നു............. എനിക്ക് ഇവരുടെ രണ്ടുപേരുടെയും തല്ലുകൂടൽ കണ്ടിട്ട് നന്നായി ചിരി പൊട്ടിയിരുന്നു...............
കുഞ്ഞുട്ടൻ തിരിഞ്ഞു എന്നെ നോക്കി............. "ഇതിനെ പറഞ്ഞുവിടാനുള്ള ടൈം ആയിട്ടുണ്ട് ട്ടോ..........".........അവൻ എന്നോട് ദേഷ്യത്തോടെ പറഞ്ഞു.............. "നീയല്ലേ അവളെ കൊണ്ടുവന്നത്............."............ഞാൻ ചോദിച്ചു........... "ശരിയാ...........എന്റെ ഭാഗത്തും തെറ്റുണ്ട്............"..........അവൻ സങ്കടത്തോടെ പറഞ്ഞു.............. "ആറ്റംബോംബിന് കയ്യും കാലും വെച്ച സാധനത്തിനെയാണ് ഇങ്ങോട്ട് ഞാൻ കൊണ്ടുവന്നത് എന്നറിയാൻ കുറച്ചു വൈകിപ്പോയി............എന്താ ചെയ്യാ............."...........കുഞ്ഞുട്ടൻ അതും പറഞ്ഞു തിരിഞ്ഞു............. ഷാഹി അവന് കൊഞ്ഞനം കുത്തി കാണിച്ചു.............. "ഒന്ന് പോടീ പോർക്കേ..........."...........അതും പറഞ്ഞ് അവൻ ചവിട്ടി തുള്ളി ഉള്ളിലേക്ക് കയറി............... പക്ഷെ പണി പാളി.............തലയ്ക്ക് കിട്ടിയത് കുറച്ചു കടുപ്പത്തിൽ തന്നെ ആയിരുന്നു............ അവന് പെട്ടെന്ന് തല കറങ്ങുന്ന പോലെ തോന്നി...............കുഞ്ഞുട്ടൻ ബാലൻസ് തെറ്റി വീഴാൻ പോയി............. ഷാഹി പെട്ടെന്ന് തന്നെ അവനെ താങ്ങി.............. അവൾ പിടിച്ചപ്പോൾ അവൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു........... "സോറി ഡാ മുത്തേ.......... കളിയാക്കുന്നത് സ്നേഹം കൊണ്ടല്ലേ.............."..........ഷാഹി അവന്റെ താടിയിൽ പിടിച്ചുകൊണ്ട് കളിയാക്കി പറഞ്ഞു.............. "ഇങ്ങനെ ആണെങ്കി നിനക്ക് സ്നേഹം കുറച്ചു കൂടുതൽ തോന്നുമ്പോ ഉലക്ക കൊണ്ട് എന്നെ തല്ലുമല്ലോ..........."............കുഞ്ഞുട്ടൻ ടെംപർ വിടാതെ അവളോട് ചോദിച്ചു............. "അതൊക്കെ ഉണ്ടായി എന്ന് വരും..........."...........ഷാഹി കണ്ണിറുക്കിക്കൊണ്ട് അവനോട് പറഞ്ഞു.............. "ഒരു പ്രത്യേകതരം സ്വഭാവം ആണല്ലേ..........."..........കുഞ്ഞുട്ടൻ അവളോട് ചോദിച്ചു............. "യാ.........."..........അവൾ മറുപടി കൊടുത്തു............ അവൾ അവനെ താങ്ങി റൂമിൽ കൊണ്ടുപോയി കിടത്തി............... ഷാഹി അവനെ നല്ല പോലെ കെയർ ചെയ്തു............. ഷാഹി അടുക്കളയിൽ കയറി ഞങ്ങൾക്ക് ചായ

💬 Comments

View all comments