Chapter Title : വില്ലൻ 9 [വില്ലൻ]
അവർ തിരിച്ചും.................
ബാലഗോപാലും നിരഞ്ജനയും സീറ്റിൽ ഇരുന്നു.............
"എങ്ങനെയുണ്ട് കിരൺ ഇപ്പോൾ............"............നിരഞ്ജന അവനോട് ചോദിച്ചു..............
"ഇപ്പൊ കുഴപ്പമില്ല മാഡം...........ഐ ആം പെർഫെക്റ്റലി ആൾറൈറ്റ്............."...........കിരൺ മറുപടി കൊടുത്തു.............
"എന്താണ് ശരിക്കും സംഭവിച്ചത് കിരൺ............."...........നിരഞ്ജന ചോദിച്ചു...........
"അവർ കുറേ പേര് ഉണ്ടായിരുന്നു മാഡം..........ഞങ്ങൾ സ്പ്ലിറ്റ് ആയി അവരെ എതിരിട്ടു പക്ഷെ അവർ ഞങ്ങളെക്കാൾ കൂടുതൽ പേര് ഉണ്ടായിരുന്നു............".................കിരൺ പറഞ്ഞു............
ബാലഗോപാലിന് ചിരി വന്നു..............
നിരഞ്ജനയ്ക്ക് ബാലഗോപാൽ പറഞ്ഞതിന്റെ പൊരുൾ ഏകദേശം പിടുത്തം കിട്ടി തുടങ്ങി...............
"എന്നിട്ട്............"............ചിരി കടിച്ചുപിടിച്ചുകൊണ്ട് ബാലഗോപാൽ ചോദിച്ചു..............
"നമ്മുടെ ടീമിലെ ഓരോരുത്തരും പറക്കുന്നത് ആണ് ഞാൻ പിന്നെ കണ്ടത്.............".........പെട്ടെന്ന് അറിയാതെ കിരണിന്റെ വായിൽ നിന്ന് സത്യം ചാടി..........പാവം ചിലപ്പോ അറിയാതെ ഇന്നലെ നടന്നത് ആലോചിച്ചിട്ടുണ്ടാകും................
"പറക്കുകയോ............"..............നിരഞ്ജന ചോദിച്ചു..............
"അങ്ങനെ അല്ല............അവർ ഓരോരുത്തരെയും തല്ലി ചതയ്ക്കുന്നതാണ് ഞാൻ കണ്ടത്............ഞാൻ ഒരു അതിശയോക്തി കലർത്തി പറഞ്ഞതാണ്.........പറന്നു എന്നത്............."............കിരൺ പറഞ്ഞു..............
"ഓ..........അതിശയോക്തി ല്ലേ............"............ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു...............
നിരഞ്ജനയ്ക്കും ചിരി പൊട്ടി തുടങ്ങിയിരുന്നു................
"ആ......അതെ.............."...........കിരൺ ബാലഗോപാലിന് മറുപടി നൽകി...............
"സമർ ആണോ അവരെ രക്ഷിക്കാൻ വന്നത്........."...........നിരഞ്ജന ചോദിച്ചു............
"അതെ മാഡം........."..............കിരൺ മറുപടി കൊടുത്തു.............
"അവൻ എങ്ങനെ...........നല്ല യോദ്ധാവാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്............"............ബാലഗോപാൽ ചോദിച്ചു...........
"എവിടുന്ന്.............എന്റെ കയ്യിൽ നിന്ന് അവന് നല്ല രണ്ട് പൂശ് കിട്ടിയിട്ടുണ്ട്.............."...........കിരൺ അഭിമാനത്തോടെ പറഞ്ഞു...........
"എന്നിട്ടെന്ത് പറ്റി..............".............ബാലഗോപാൽ ചോദിച്ചു...........
"അപ്പോയേക്കും വേറെ ആരോ വന്ന് എന്റെ തലയ്ക്ക് അടിച്ചു............എന്റെ ബോധം പോയി.............അല്ലെങ്കി അവനെ ഞാൻ പൂട്ടിയേനെ..........."............കിരൺ പറഞ്ഞു..............
"ശ്ശോ.......... സോ സാഡ്.............. സങ്കടം തന്നെ മൊയലാളി..........(മൊയലാളി എന്നത് ബാലഗോപാൽ വിഴുങ്ങി എങ്കിലും ബാക്കി ഉള്ളത് ചിരി വരാതെ ബാലഗോപാൽ പറഞ്ഞു..............)..........."...............ബാലഗോപാൽ പറഞ്ഞു.............
ബാലഗോപാൽ പറഞ്ഞത് കേട്ട് നിരഞ്ജനയ്ക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു..............പക്ഷെ അത് പ്രകടിപ്പിക്കാൻ നിർവാഹമില്ല............അതുകൊണ്ട് അവൾ കട്ടയ്ക്ക് കടിച്ചു പിടിച്ചു...............
"കിരൺ സമറിനെ കണ്ടോ................"...........നിരഞ്ജന ഒരു വിധത്തിൽ ചോദിച്ചു.............
"ഇല്ല മാഡം.........അവൻ........അവൻ മുഖംമൂടി വെച്ചിരുന്നു.............."...............കിരൺ വിക്കി വിക്കി പറഞ്ഞു.............
"പിന്നെങ്ങനെയാ തല്ലിയത് സമർ ആണെന്ന് മനസ്സിലായത്............"............ബാലഗോപാൽ ചോദിച്ചു................
കിരൺ പെട്ടു...........
അങ്ങനെ ഒരു ചോദ്യം കിരൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.............
"അതൊക്കെ നമുക്ക് അറീല്ലേ ബാലഗോപാൽ..........നമ്മളിത് എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്............"...........വിക്കികൊണ്ടും ചിരിച്ചുകൊണ്ടും ഒരു വിധം കിരൺ പറഞ്ഞൊപ്പിച്ചു.............
"പിന്നെ........അറിയാതെ.............അല്ല പിന്നെ.............."...........ബാലഗോപാലും ഒപ്പം കൂടി............
ബാലഗോപാൽ തന്നെ ആക്കിയതാണോ അതോ തന്നെ സപ്പോർട്ട് ചെയ്തതാണോ എന്നറിയാതെ ഒരു നിമിഷം കിരൺ ബാലഗോപാലിനെ നോക്കി.............
ബാലഗോപാൽ നല്ല ഒരു ചിരി വെച്ചുകൊടുത്തു.............
ഏയ്......ആക്കിയതാവാൻ വഴിയില്ല...........ആ ചിരി
💬 Comments
View all comments