Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]
വച്ച് നിർത്തിയ ജോലി എന്തായാലും ഇന്ന് തീർക്കണം "
ഡ്രൈവ് ചെയ്തു കൊണ്ട് തന്നെ
ആര്യയെ വിളിച്ച് തയ്യാറായി ഇരുന്നോളാൻ അറിയിച്ചു. കാറിൽ കൂടെ ഇരിക്കുന്ന ലൈൻമാൻ ചന്ദ്രന് ഒന്നും മനസ്സിലാകാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിച്ചല്ലോ എന്ന് ഞാൻ മനസ്സിൽ കരുതി.
"ഏട്ടാ.. സൂപ്പർ മാർക്കറ്റിൽ നിന്ന് കുറച്ച് സാധനങ്ങൾ മേടിക്കാൻ ഉണ്ട് ലിസ്റ്റ് ഞാൻ വാട്സ്ആപ്പ് ചെയ്യാം"
ആര്യ പറഞ്ഞു.
"നീ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്യ് .."
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
"ആരാ സാറേ വീട്ടിൽ നിന്നും ടീച്ചർ ആണോ ?"
എൻ്റെ ഫോൺ സംസാരം ശ്രദ്ധിച്ചിരുന്ന ചന്ദ്രൻ ചോദിച്ചു.
മറുപടിയായി ഒരു മൂളൽ മാത്രം ചന്ദ്രന് നൽകിയിട്ട് ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അല്ലേലും എൻ്റെ താഴെയുള്ള ജീവനക്കാരോട് അധികം സംസാരത്തിനോ സൗഹൃദത്തിനോ ഞാൻ പോകാറില്ല.
"സാറിൻ്റെ ഭാര്യയുടെ സ്കൂളിൽ ആണ് എൻ്റെ വകയിൽ ഒരു അളിയൻ ജോലി ചെയ്യുന്നത് .. പ്യൂൺ ആയിട്ട് .. രവി എന്നാ പേര് …"
അതും പറഞ്ഞ് ചന്ദ്രൻ ദയനീയമായി എന്നെ ഒന്നു നോക്കി.
"ഏത് .. അരി മറിച്ചുവിറ്റ കേസിലെ …"
എൻ്റെ ചോദ്യം മുഴുവനാകും മുൻപേ ചന്ദ്രൻ ഇടയ്ക്കു കയറി പറഞ്ഞു ,
"അവൻ തന്നെ സാറേ .. ഒരു കുഞ്ഞു കുട്ടി പരാധീനക്കാരനാണ് രവി, എന്നും പ്രാരാബ്ദവും നിലവിളിയും ഒക്കെയാണ്. ഗതികേടു കൊണ്ട് ചെയ്തു പോയതാണ് സാറു ഭാര്യയോട് പറയണം അവൻ്റെ ജോലി കളയരുതെന്ന് .. ടീച്ചർ പിൻ മാറിയാൽ സുധാകരൻ സാറും പിൻ മാറിക്കോളും "
💬 Comments
View all comments