Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]
ഇൻസ്പെക്ഷൻ നടത്തേണ്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസഫ് സാർ കൊറോണ പോസിറ്റിവ് ആയത് കൊണ്ട് അവധിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു "
ഞാൻ നിസ്സഹായതയോടെ അയാൾക്ക് മുൻപിൽ കൈ മലർത്തി.
"അങ്ങനെ പറയല്ലേ സർ ഞാൻ കാലു പിടിക്കാം .. നാലഞ്ചു ഏജൻസികൾ സപ്ലൈ എടുക്കാൻ റെഡിയായി നിൽക്കുകയാണ് ഇനി താമസിച്ചാൽ അവർ വേറെ വഴിക്ക് പോകും , മാത്രവുമല്ല ഇപ്പോൾ തന്നെ മൂന്നാല് ബാങ്ക് ഇഎംഐ അടച്ചിട്ടില്ല… നിങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ഈ നാട്ടിൽ എങ്ങനെയാണ് സാർ വ്യവസായങ്ങൾ വളരുന്നത് ? "
അയാൾ കൂടുതൽ വികാരാധീനനായി മാറുന്നത് ഞാൻ കണ്ടു. അയാളുടെ താണു കേണുള്ള അപേക്ഷയിൽ എൻ്റെ മനസ്സ് അലിഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ജോസഫ് സാറിനെ ഫോൺ വിളിച്ച് സൈറ്റ് ഇൻസ്പെക്ഷനുള്ള പെർമിഷൻ മേടിച്ചു .. കൊറോണ കാരണം ബെഡ് റെസ്റ്റ് ആയതിനാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും സാറിന് മനസ്സിലായിരുന്നില്ല.
വൈകിട്ട് ഒരു മൂന്നു മണിയോടെ സൈറ്റ് ഇൻസ്പെക്ഷന് വേണ്ടി എത്തുമെന്ന് അയാളെ അറിയിച്ചു. അങ്ങനെയാണെങ്കിൽ ഒരു പതിനഞ്ച് മിനിറ്റ് കൊണ്ട് ഇൻസ്പെക്ഷൻ തീർത്തിട്ട് അതു വഴി വീട്ടിലേക്ക് പോവുകയും ചെയ്യാം, വെറുതെ ലീവും പാഴാവുകയില്ല. ലൈൻമാൻ ചന്ദ്രനെ വിളിച്ച് ഇൻസ്പെക്ഷനു പോകാൻ കൂടെ വരണം എന്ന് പറഞ്ഞു. ബോർഡിൻ്റെ ജീപ്പ് കട്ടപ്പുറത്ത് ആയതിനാൽ എൻ്റെ സ്വന്തം കാറിൽ ഞാനും ചന്ദ്രനും കൂടി ഇൻസ്പേക്ഷന് വേണ്ടി ഓഫീസിൽ നിന്നും ഇറങ്ങി.
"ആ … അത്യാവശ്യമായി ഒരു സൈറ്റിൽ ഇൻസ്‌പേക്ഷന് പോകുന്നു , ഞാൻ അതു വഴി നേരുത്തെ അങ്ങ് വരാം .. രാവിലെ പാതിയിൽ
💬 Comments
View all comments