0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 106.7K

മോളാണ് മൂത്തത്. അവൾക്ക് നാലു വയസ്സുണ്ട്. പിന്നെ ഒരു രണ്ടു വയസ്സുകാരൻ.

പിന്നെ..." അങ്ങനെ പറഞ്ഞ് സൽമാൻ ഒന്ന് നിർത്തി.

"പിന്നെ?..." ഗീത ഒരു സംശയം പോലെ ചോദിച്ചു.

"പിന്നെ... സൽമാന്റെ ഭാര്യ ഇപ്പോൾ ഗർഭിണിയാണ്. പക്ഷേ അത് പറയാൻ പുള്ളിക്ക് ചെറിയൊരു മടിയുണ്ട്" സൽമാനെ നോക്കി കളിയാക്കുന്ന മട്ടിൽ വിനോദ് പറഞ്ഞു. വിനോദ് പറയുന്നത് കേട്ട് ഗീത ചിരിച്ചു.

"അപ്പോ മൂന്നാമത്തെ കുട്ടിയെ എക്സ്പെക്ട് ചെയ്യാണല്ലേ?.."

"ദൈവം തരുന്നല്ലേ... കൈനീട്ടി വാങ്ങുക അല്ലാതെന്തു ചെയ്യാൻ..." ഗീതയുടെ ചോദ്യത്തിന് സൽമാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"പക്ഷേ ആ ദൈവത്തിന്റെ പേര് സൽമാൻ എന്നാണ്" വിനോദ് ഒരു കോമഡി പറയുന്നതുപോലെ പറഞ്ഞു. വിനോദ് പറഞ്ഞത് കേട്ട് സൽമാനും ഗീതയും ചിരിച്ചു.

"അപ്പോൾ നിങ്ങളുടെ കല്യാണം നേരത്തെ കഴിഞ്ഞോ? അപ്പോൾ വിനോദേട്ടനെ കാട്ടിലും പ്രായമുണ്ടോ സൽമാൻ ഏട്ടന്"

"എന്നെ ഇക്ക എന്ന് വിളിച്ചാൽ മതി. ഞാനും വിനോദും ഒരു പ്രായമാണ്. എന്റെ കല്യാണം അല്പം നേരത്തെ കഴിഞ്ഞു. ഇവിടെ മലപ്പുറത്തുള്ള മിക്ക മുസ്ലീം വീടുകളിലും അങ്ങനെ തന്നെയാണ്. കഴിവതും നേരത്തെ തന്നെ കല്യാണം നടത്തും."

"അങ്ങനെ നടത്തിയതുകൊണ്ട് ഇപ്പോൾ ആ രണ്ട് പിള്ളേരും സ്വന്തം വീട്ടിലുണ്ട്. അല്ലെങ്കിൽ വേറെ ഏതെങ്കിലും വീടുകളിൽ പോയി നോക്കേണ്ടി വന്നേനെ." വിനോദ് പറഞ്ഞ കമന്റ് കേട്ട് സൽമാൻ അല്പം ഉറക്കെ ചിരിച്ചു.

അതിന്റെ അർത്ഥം നല്ലവണ്ണം മനസ്സിലാക്കിയ ഗീത ഒരല്പം നാണിച്ചു ചിരിച്ചു.

"ഓ... അങ്ങനെയൊന്നുമില്ല" സൽമാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും വിനോദ് ചായകുടിച്ച് ഗ്ലാസ് ഗീതയെ ഏൽപ്പിച്ചിരുന്നു. ഗീത ഗ്ലാസ്

💬 Comments

View all comments