Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ഒരു അമ്മയെ പോലെയാണ്."
"അറേഞ്ച്ഡ് ആണെങ്കിലും നല്ല സുന്ദരിയായ ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ."
"അതെന്താ അങ്ങനെ പറഞ്ഞത്? വീട്ടിലിരിക്കുന്ന... മൂന്നാമത് എക്സ്പെക്ട് ചെയ്യുന്ന ആൾ സുന്ദരിയല്ലേ?"
"അത് സുന്ദരി തന്നെ. പക്ഷേ ഇതു വെച്ച് നോക്കുമ്പോൾ... അവൾ ഒന്നുമല്ല എന്ന് പറയേണ്ടിവരും"
"കൊള്ളാം... സൽമാന് സ്വന്തം വൈഫിന്റെ കേൾക്കെ ഇത് പറയാനുള്ള ധൈര്യമുണ്ടോ?"
"സത്യത്തിൽ ഇത് പറഞ്ഞത് എന്റെ വൈഫ് തന്നെയാണ്. വിനോദ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ള നിങ്ങളുടെ ഫോട്ടോയൊക്കെ അവൾ എന്നെ കാണിച്ചിരുന്നു. ഗീതയുടെ ഫോട്ടോ കണ്ട് അവൾ തന്നെയാണ് പറഞ്ഞത്.
സൗന്ദര്യത്തിൽ അവൾ ഗീതയുടെ ഏഴേലത്ത് വരില്ല എന്ന്..." സൽമാൻ ഗീതയെ പറ്റി പുകഴ്ത്തി പറയുന്നത് കേട്ട് വിനോദ് ചിരിച്ചു.
"അക്കാര്യത്തിൽ ഞാൻ പരമ ഭാഗ്യവാൻ തന്നെയാണ്. കാണാനുള്ള ലുക്ക് ഉണ്ടെന്നേ ഉള്ളൂ. ആളൊരു പൊട്ടിയാണ്. കല്യാണം കഴിഞ്ഞതിനു ശേഷം വന്ന മാറ്റമാണ് ഇതൊക്കെ.
കല്യാണത്തിന് മുമ്പ് അവളെ കാണാൻ കന്യാസ്ത്രീയെ പോലെ ഇരിക്കും. അവിടെ വീട്ടുകാര് അവളെ അടച്ചിട്ട് വളർത്തിയതാണ്."
"അടച്ചിട്ടു വളർത്തിയാൽ എന്താ... വിനോദിന് എപ്പോൾ വേണമെങ്കിലും തുറന്നു വിടാമല്ലോ..." സൽമാൻ വിനോദിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. വിനോദിന് സൽമാന്റെ ചിരിയുടെ അർത്ഥം മനസ്സിലായി.
"സൽമാനെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി... ആള് ഒരല്പം വശപ്പിശകാണെന്ന്..." സൽമാനെ നോക്കിക്കൊണ്ട് പകുതി കാര്യമായും പകുതി തമാശയായും വിനോദ് പറഞ്ഞു.
"അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതൊന്നുമല്ല... വെറുതെ..." വിനോദ് തെറ്റിദ്ധരിക്കും എന്ന് കരുതി സൽമാൻ പെട്ടെന്ന് പറഞ്ഞു.
"ബി കൂൾമാൻ... ബി കൂൾ... ഞാൻ വളരെ ഫ്രാങ്ക് ആയി ചിന്തിക്കുന്ന ഒരാളാണ്...
💬 Comments
View all comments