0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 112K

നമ്മളൊക്കെ അടൽറ്റ്സ് അല്ലേ... സോ ഇത്തരം കാര്യങ്ങളൊക്കെ നമ്മൾ ചിലപ്പോൾ പറഞ്ഞെന്നിരിക്കും..

ഇറ്റ് ഡസിന്റ് മാറ്റർ..." വിനോദ് അങ്ങനെ പറഞ്ഞപ്പോൾ സൽമാന് കുറച്ചുകൂടി ആശ്വാസമായി.

"ഞാൻ അങ്ങനെ പറഞ്ഞത് വേറൊന്നും കൊണ്ടല്ല. എത്രയൊക്കെയായാലും ഗീത വിനോദിന്റെ ഭാര്യയല്ലേ. സ്വന്തം ഭാര്യയെ കുറിച്ച് മറ്റൊരാൾ പറയുന്നത് എല്ലായിപ്പോഴും ഇഷ്ടപ്പെടണമെന്നില്ല...

അതിപ്പോൾ ആത്മാർത്ഥ സുഹൃത്ത് പറഞ്ഞാലും അങ്ങനെ തന്നെ..." അതും പറഞ്ഞ് അത്രയും നേരം നിൽക്കുകയായിരുന്ന സൽമാൻ കസേരയിലേക്ക് ഇരുന്നു.

"ഞാൻ ആ ഒരു കാര്യത്തിൽ വളരെ ഓപ്പൺ മൈന്റഡ് ആണ്. ഞാൻ വിവാഹം കഴിച്ചു എന്നുവച്ച് എന്റെ ഭാര്യ ഗീത എന്റെ അടിമ ഒന്നുമല്ല.

അവൾ ഡ്രസ്സ് ധരിക്കുമ്പോൾ ആദ്യമൊക്കെ എന്നോട് അഭിപ്രായം ചോദിക്കുമായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഞാൻ തന്നെയാണ് അവളോട് പറഞ്ഞത്. അതേപോലെ ആണുങ്ങൾ അവളെ നോക്കുന്നതിനും എന്നോട് പറഞ്ഞിരുന്നു.

അപ്പോൾ ഞാൻ അവളോട് പറഞ്ഞത് അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എന്നോട് പറയണം എന്നാണ്. സ്വന്തം ഭാര്യക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ ആ ബുദ്ധിമുട്ട് പരിഹരിച്ചു കൊടുക്കേണ്ടത് ഭർത്താവ് എന്ന നിലയിൽ എന്റെ കടമയാണ്.

അവളെ ആരെങ്കിലും ശല്യപ്പെടുത്തുകയാണെങ്കിൽ ആ ശല്യം ഇല്ലാതാക്കേണ്ടത് ഞാനാണ്. പക്ഷേ ശല്യം ആണെന്ന് അവൾക്ക് കൂടി തോന്നണം. അല്ലാതെ മറ്റൊരുത്തൻ എന്റെ ഭാര്യയെ നോക്കി എന്നും പറഞ്ഞ് വഴക്കിടാൻ പോകുന്ന ഒരു ടൈപ്പ് അല്ല ഞാൻ" വളരെ ഗൗരവമായാണ് വിനോദ് അത് പറഞ്ഞത്.

ഗീതയെ മറ്റു പുരുഷന്മാർ കാമത്തോടെ നോക്കുന്നത് ഒരുപാട് തവണ കണ്ടിട്ടുള്ളതിനാൽ സൽമാന്റെ നോട്ടം ശരിക്കും വിനോദിനെ ബാധിച്ചതേയില്ല.

"ഇന്നത്തെ കാലത്ത് മിക്കവരും ഇതുപോലെ ഓപ്പൺ മൈൻഡ് ആണ്.

💬 Comments

View all comments