0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 116.5K

എന്റെ കാര്യത്തിൽ ഞാൻ ഇതുവരെ ഇങ്ങനെ ചിന്തിച്ചിട്ടില്ല. ചിന്തിക്കാൻ ഒരു അവസരം എന്റെ ബീവി ഉണ്ടാക്കി തന്നിട്ടില്ല.

കാരണം ഒരു വലിയ ഫാമിലി ആണ്. വീട്ടിൽ ഞാൻ മാത്രമല്ല ചേട്ടനും ചേട്ടന്റെ ഫാമിലിയും പിന്നെ അനിയനും... അനിയൻ കല്യാണം കഴിച്ചിട്ടില്ല.

പിന്നെ ബാപ്പയും ഉമ്മയും ഉപ്പൂപ്പയും ഉമ്മൂമ്മയും... മക്കളും... ചേട്ടന്റെ മക്കളും... അങ്ങനെ വലിയൊരു കുടുംബമാണ്. ബാപ്പയും ഉപ്പൂപ്പയും എല്ലാം പഴയ മൈൻഡ് ഉള്ള ആളുകളാണ്.

പെണ്ണുങ്ങള് തലവഴി തുണി ഇടാതെ നടക്കുന്നത് അവർക്ക് ഭയങ്കര അരിശമാണ്. ഞാൻ വളരെ നിർബന്ധിച്ചിട്ടാണ് എന്നെ ഭാര്യ പർദ്ദ ധരിക്കാത്തത്. ഗീത നടക്കുന്നത് പോലെ എന്റെ ഭാര്യ നടന്നു കഴിഞ്ഞാൽ പിന്നെ എന്നെ എന്റെ വീട്ടിൽ കേറ്റില്ല...

മാറി താമസിക്കേണ്ടി വരും. പിന്നെ എന്റെ ഭാര്യയ്ക്ക് തലവഴി തുണിയിടാതെ ബാത്റൂമിൽ കയറാൻ പോലും മടിയാണ്.... അത് അങ്ങനെ ഒരെണ്ണം." അതും പറഞ്ഞ് സൽമാൻ ചിരിച്ചു.

"സൽമാൻ ആളെങ്ങനെ? ഭാര്യ മാത്രമേ ഉള്ളോ അതോ?..." വിനോദിന്റെ ചോദ്യം കേട്ട് സൽമാൻ ചിരിച്ചു.

"ഞാൻ കുറച്ചു മുമ്പ് ഫോണിൽ സംസാരിച്ചത് ശ്രദ്ധിച്ചായിരുന്നു... അല്ലേ?..." സൽമാൻ ചിരിച്ചുകൊണ്ട് എന്തോ ആലോചിച്ചു കൊണ്ട് ചോദിച്ചു.

"സൽമാനെ ഒന്നുമല്ലെങ്കിൽ ഞാനും ഒരു പോലീസ് അല്ലേ... സൽമാന്റെ അതേ റാങ്ക് തന്നെയല്ലേ എനിക്കും... നാല് ജില്ലകളെ കുഴക്കുന്ന ഒരു കേസ് അന്വേഷിക്കാൻ അല്ലേ നമ്മൾ ഇപ്പോൾ ഇവിടെ വന്നത്...

സൽമാൻ എന്റെ മുമ്പിൽ നിന്ന് സംസാരിക്കുന്നതും മാറിനിന്ന് സംസാരിക്കുന്നതും എന്തിനാണെന്ന് കേട്ടാൽ മനസ്സിലാകുന്നതല്ലേ ഉള്ളൂ." വിനോദ് പറഞ്ഞത് കേട്ട് സൽമാൻ ചിരിച്ചു.

"വിനോദിന് മനസ്സിലായെന്ന് എനിക്ക് അപ്പോൾ തോന്നിയിരുന്നു.

💬 Comments

View all comments