0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 116.5K

പിന്നെ വിനോദ് അതിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അതുകൊണ്ട് ഞാനായിട്ട് പറയാനും പോയില്ല."

"അതൊക്കെ പ്രൈവറ്റ് മാറ്ററല്ലേ സൽമാനേ... കേസ് അന്വേഷിക്കുന്നു കൂടെ വർക്ക് ചെയ്യുന്നു എന്നൊക്കെ പറഞ്ഞിട്ട് പ്രൈവറ്റ് മാറ്റർ ചോദിക്കുന്നത് ശരിയല്ല... അല്ല ഇന്ന് തന്നെ റെഡിയാക്കാം എന്നായിരുന്നല്ലോ ഫോണിൽ പറഞ്ഞത്...

അപ്പോൾ സൽമാൻ ഇന്നിവിടെ ആണോ... അതോ.?.." വിനോദ് മുനവച്ച് ചോദിച്ചു.

"അയ്യോ ഫോണിൽ ഞാൻ സംസാരിച്ചത് എന്റെ കാര്യമല്ല. ഞാനും പുണ്യാളൻ ഒന്നുമല്ല. പക്ഷേ ഫോണിൽ സംസാരിച്ചത്.... ഞാൻ കുറച്ചു മുമ്പ് പറഞ്ഞില്ലേ കോൺസ്റ്റബിൾ വിജയൻ.

അവൻ എനിക്ക് നല്ലൊരു സഹായിയാണ്. നമ്മുടെ സ്റ്റേഷനിലെ ഡ്രൈവർ പോസ്റ്റാണ് പുള്ളി. ആള് വലിയ ഹെൽപ്പ് ആണ്."

"ഹെൽപ്പ് എന്ന് പറയുമ്പോൾ എന്ത് ഹെൽപ്പ്?" വീണ്ടും വിനോദ് അർത്ഥം വെച്ച് ചോദിച്ചു.

"എന്ന് പറയുമ്പോൾ എല്ലാത്തിലും അവന്റെ ഹെൽപ്പ് ഉണ്ട്. ഏതാണ്ട് നമ്മുടെ പ്രായമാണ്. രണ്ടോ മൂന്നോ വയസ്സ് കൂടുതൽ കാണും അത്രയേ ഉള്ളൂ.

ആള് പക്കാ കോഴിയാണ്. പിന്നെ മുട്ടി മുട്ടി നിൽക്കാൻ അറിയാം. ഏത് പാതിരാത്രി വിളിച്ചാലും വണ്ടിയും കൊണ്ട് വരാൻ മടിയൊന്നുമില്ല. കേസന്വേഷണത്തിന് മിക്കപ്പോഴും ഞാൻ അവന്റെ ഹെൽപ്പ് തന്നെയാണ് എടുക്കുന്നത്.

സ്റ്റേഷനിൽ ഉള്ള ബാക്കിയുള്ളവരൊക്കെ ഹെൽപ്പ് തന്നെയാണ്.... അവരൊക്കെ നല്ല രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്... എന്നാലും ആത്മാർത്ഥമായി നമ്മുടെ കൂടെ നിൽക്കുന്നവരോട് നമുക്ക് ഒരു പ്രത്യേക താൽപര്യം ഉണ്ടാവില്ലേ" കോൺസ്റ്റബിൾ വിജയനെക്കുറിച്ച് പറഞ്ഞപ്പോൾ സൽമാൻ വാചാലനായി.

"നമുക്ക് സൈറ്റിൽ പോകാനും അവനെ തന്നെയല്ലേ അസൈൻ ചെയ്തിരിക്കുന്നത്?"

"അതെ വർക്കിന്റെ കാര്യത്തിൽ അവൻ ഇന്നുവരെ എന്നോട് ഒരു മടി പോലും

💬 Comments

View all comments