0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 250.4K

അത് പറഞ്ഞപ്പോൾ സൽമാന്റെ മുഖം മങ്ങി.

സൽമാന് തന്റെ കാര്യത്തിൽ വലിയ പ്രതീക്ഷ ഉണ്ടെന്ന് വിജയനറിയാം. ഒക്കുന്ന കാര്യങ്ങൾ മാത്രമേ വിജയൻ ഉറപ്പിച്ച് പറയാറുള്ളൂ. അത്യാവശ്യം വലിയ കുടുംബത്തിലെ ആയതുകൊണ്ടും പിന്നെ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയതുകൊണ്ടും സൽമാനെ മുട്ടി മുട്ടി നിന്ന് പല കാര്യങ്ങളും വിജയൻ സാധിച്ചെടുക്കാറുണ്ട്.

ആ കൂട്ടത്തിൽ സൽമാനെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണ് സ്ത്രീവിഷയം. ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളെയൊക്കെ വളക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന ഉറച്ച വിശ്വാസമുണ്ട് വിജയന്. പക്ഷേ എസ്ഐ വിനോദിനെ പോലെ ഒന്നിലും ഒരു കുറവില്ലാത്ത ഭർത്താവുള്ള ഒരു പെണ്ണിനെ വളയ്ക്കുക എന്നുള്ളത് അത്ര വിജയസാധ്യത ഒന്നുമില്ലാത്ത ഒരു കാര്യമാണ്.

അതുകൊണ്ടുതന്നെ സൽമാന് വലിയ പ്രതീക്ഷ കൊടുക്കാൻ വിജയന് വലിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ തീരെ പ്രതീക്ഷ കൊടുക്കാതിരിക്കാനും പറ്റില്ല.

"നീ എന്നെ നിരാശപ്പെടുത്താതെടാ. എനിക്ക് നിന്നിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. നീ എന്റെ പ്രതീക്ഷ ഒന്നും തെറ്റിക്കരുത്" അപേക്ഷിക്കുന്ന മട്ടിലാണ് സൽമാൻ പറഞ്ഞത്.

അവന്റെ മനസ്സിൽ ഒരു അവസരസുന്ദരിയെ പോലെ ഗീതയുണ്ടായിരുന്നു.

"ഞാനെന്തായാലും എന്റെ മാക്സിമം ഒന്ന് ട്രൈ ചെയ്തു നോക്കാം" സൽമാൻ അത്രയും പറഞ്ഞപ്പോൾ എന്തെങ്കിലും പറയണം എന്നുള്ള രീതിയിൽ വിജയൻ പറഞ്ഞു. അപ്പോഴും അവന് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല.

"അങ്ങനെ വെറുതെ നോക്കാം എന്ന് മാത്രം പറഞ്ഞാൽ പോര നീ ചെയ്യണം..." വിജയന്റെ മറുപടിയിൽ തൃപ്തി വരാത്തത് കൊണ്ട് സൽമാൻ അങ്ങനെ പറഞ്ഞു.

അപ്പോഴേക്കും വാതിൽക്കൽ വിനോദ് വന്നു. കുളിച്ച് റെഡിയായി ഷർട്ടും പാൻസും ഒക്കെയിട്ടാണ് വിനോദ് വന്നത്. വിനോദിനെ കണ്ടപ്പോൾ സൽമാനും വിജയനും നിശബ്ദരായി.

വിജയൻ വിനോദിനെ അടിമുടി

💬 Comments

View all comments