Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ഒന്നു നോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരൻ. സൽമാനെ പോലെ തന്നെ നല്ല ഉയരവും അതിനനുസരിച്ചിട്ടുള്ള വണ്ണവും ഉണ്ട്.
നല്ല ഫിറ്റ് ബോഡി. ചിലപ്പോൾ ജിമ്മിൽ ഒക്കെ പോകുന്നുണ്ടാവും. എന്തായാലും കാഴ്ചയ്ക്ക് നല്ല ഒത്ത ഒരു പുരുഷൻ. മറ്റു പോലീസുകാരൊക്കെ പറഞ്ഞത് വെച്ചും ഡിപ്പാർട്ട്മെന്റിൽ നല്ല ഒരു ഇമേജ് ഉള്ള ആളാണ് എസ്ഐ വിനോദ്.
സൽമാനും അങ്ങനെ തന്നെയാണ് എന്നാലും വിനോദ് സൽമാനെക്കാൾ ഒരു പടി മോളിലാണ് എന്നാണ് വിജയന് തോന്നിയിട്ടുള്ളത്. പറഞ്ഞു കേട്ടുള്ള അറിവ് വെച്ച് അങ്ങനെയാണ്.
കാഴ്ചയിൽ രണ്ടുപേരും സൗന്ദര്യവും ആരോഗ്യവും ഉള്ള രണ്ട് ചെറുപ്പക്കാർ.
വിജയനെ വിനോദ് ആദ്യമായിട്ടാണ് കാണുന്നത്. സൽമാൻ പറഞ്ഞത് വച്ച് സിനിമയിലും മറ്റും ജാരന്മാരുടെ റോൾ ചെയ്യുന്ന ഒരു ചെറുപ്പക്കാരനെയാണ് അവൻ മനസ്സിൽ കണ്ടത്.
എന്നാൽ വിജയനെ കാണുമ്പോൾ കുടുംബവുമായി കഴിയുന്ന ഒരു സാധാരണ ചെറുപ്പക്കാരനെ പോലെ തോന്നി. കാഴ്ചയിൽ നല്ല പ്രസരിപ്പ് ഉണ്ട്. കാണാനും കൊള്ളാം.
ഗീത സാധാരണ നോക്കുന്ന സുന്ദര കുട്ടപ്പന്മാരുടെ രീതിയിൽ തന്നെയാണ് വിജയനും. അവൾ എന്തായാലും വിജയനെയും നോക്കും ഉറപ്പാണ്. നല്ല ശരീരവും ഉണ്ടവന്.
"ഹലോ സർ... നമസ്കാരം" അങ്ങനെ പറഞ്ഞു കൊണ്ട് വിജയൻ വിനോദിന് നല്ല ഒരു സല്യൂട്ട് കൊടുത്തു.
"യൂണിഫോമിൽ അല്ലാത്ത പോലീസുകാരന് സല്യൂട്ടിന്റെ ആവശ്യമില്ലല്ലോ" അങ്ങനെ പറഞ്ഞെങ്കിലും വിനോദ് കൈ തലയിലേക്ക് വെച്ച് സല്യൂട്ട് ഏറ്റുവാങ്ങുന്ന രീതിയിൽ കാണിച്ചു.
"സാറിന്റെ മുമ്പിലെ ഞാൻ ആദ്യമായിട്ട് വരികയല്ലേ. അതാണ് ഒരു സല്യൂട്ട് തന്നേക്കാം എന്ന് കരുതിയത്."
"സൽമാൻ എന്നാൽ പോയി ഫ്രഷ് ആയിട്ട് വാ. ഞാൻ വിജയനെ എന്റെ ഭാര്യയ്ക്ക് ഒന്ന്
💬 Comments
View all comments