0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]

Author : SarathyReddy Read All Parts 169.1K

കഴിയുന്നത്ര സൗമ്യതയോടെയാണ് വിനോദ് വിജയനോട് സംസാരിച്ചത്.

വിനോദ് ഗൗരവമായി സംസാരിക്കുമ്പോൾ എപ്പോഴും അങ്ങനെയാണ്. കേൾക്കുന്നവർക്ക് തോന്നും ആള് നല്ല ദേഷ്യത്തിലാണ്. ചെറുപ്പം മുതലേ ഉള്ള ശീലമാണ്. ശബ്ദത്തിലെ മുഴക്കവും ഗാംഭീര്യവും ആളുകൾക്ക് കുറച്ച് പേടി ഉണ്ടാകും. പിന്നെ ആളിന്റെ രൂപവും മുഖഭാവവും കൂടിയാകുമ്പോൾ വിജയനെ പോലെയുള്ള സാധാരണക്കാരൊക്കെ ഒരല്പം മാറി നിൽക്കും. വിജയനെ പോലെ തന്നെയാണ് വിനോദിന്റെ സ്റ്റേഷനിലെ കോൺസ്റ്റബിൾമാരും. വിനോദ് എല്ലാവരോടും സൗഹൃദം കാണിക്കുന്നുണ്ടെങ്കിലും അവർക്കൊക്കെ വിനോദിനോട് ഒരല്പം പേടി നിറഞ്ഞ ബഹുമാനമാണ് ഉള്ളത്.

വിനോദ് സൗമ്യമായി സംസാരിച്ചിട്ടും വിജയന്റെ മുഖത്ത് പഴയ പ്രസരിപ്പ് തിരികെ വന്നില്ല. വിജയൻ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ വിനോദിന് തോന്നി. അത് പോലീസുകാരുടെ ഒരു കഴിവാണ്. ആ കഴിവ് നല്ലതുപോലെ വിനോദിനുണ്ട്.

"വിജയൻ എന്താണ് എന്നോട് പറയാനുള്ളത്. എന്താണെങ്കിലും പറഞ്ഞോ." വിനോദ് ശബ്ദത്തിൽ കുറച്ചുകൂടി മയം വരുത്തി പറഞ്ഞു.

"ഇല്ല സർ... എനിക്കൊന്നും പറയാനില്ല..." വിനോദ് അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ വിജയൻ പറഞ്ഞു.

"കാര്യം കള വിജയാ... എന്നെപ്പോലെ തന്നെ നീ പോലീസുകാരൻ അല്ലേ? റാങ്ക് മാത്രമല്ലേ മാറ്റമുള്ളൂ. നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞോ... അതിന്റെ പേരിൽ ഞാൻ നിന്നോട് ഗുസ്തി പിടിക്കാൻ ഒന്നും വരില്ല... നിനക്കെന്താ നിന്റെ സൽമാൻ സാറിനെ പോലെ എന്നെ വിശ്വാസമില്ലേ?" വിനോദ് സൗമ്യതയോടെ ചോദിച്ചു.

"അത്... ഞാൻ... അത് പിന്നെ..." വിജയൻ കിടന്നു ഉരുണ്ടു കളിക്കാൻ തുടങ്ങി.

"പറഞ്ഞോ വിജയാ... നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞോ.... അതിന്റെ പേരിൽ ഇവിടെ ആരും നിന്നെ

💬 Comments

View all comments