0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]

Author : SarathyReddy Read All Parts 178.6K

പ്ലാസ്റ്റിക് കൊണ്ടുള്ള ഇഴകളാണ്. വലിയ കള്ളികളാണ് പ്ലാസ്റ്റിക് ഇഴകൾക്ക്. വിജയൻ പറഞ്ഞതുപോലെ കട്ടിലിന്റെ നാല് സൈഡും കർട്ടൻ പോലെ താഴോട്ട് കറുത്ത തുണി ഇട്ടിരിക്കുകയാണ്. ആദ്യം അവന് ചോദിക്കണം എന്നുണ്ടായിരുന്നു ഈ കട്ടിൽ എന്താ ഇങ്ങനെ വെച്ചിരിക്കുന്നതെന്ന്. കേസിന്റെ തിരക്കുകളിലേക്ക് മറ്റും വന്നതോടെ അവനാ വിഷയം വിട്ടിരുന്നു. ഇപ്പോൾ വിജയൻ പറയുമ്പോഴാണ് ഇങ്ങനെ ഒരു സെറ്റപ്പ് ആ കട്ടിലിന്റെ പിറകിലുണ്ടെന്ന് അവനു മനസ്സിലായത്.

വിജയൻ ഓഫീസ് മുറിയിൽ കയറി നേരെ ചെന്ന് കട്ടിലിന്റെ അടിയിലേക്ക് കയറി. വിനോദ് അതൊക്കെ കണ്ടു നിന്നു. വിജയൻ കട്ടിലിന്റെ അടിയിൽ കയറി കഴിഞ്ഞതും അവൻ ഓഫീസ് മുറിയിൽ നിന്നുകൊണ്ട് തന്നെ ആ കട്ടിലിലേക്ക് നോക്കി. കട്ടിലിനടിയിൽ ഒരാളുണ്ടെന്ന് ഇപ്പോൾ മനസ്സിലാവില്ല. വിനോദ് കട്ടിലിലേക്ക് കയറി. എന്നിട്ട് കട്ടിലിനടിയിലേക്ക് നോക്കി. ഇപ്പോഴും താഴെ കിടക്കുന്ന ആളിനെ കാണാൻ പറ്റില്ല. വിജയൻ അടിയിൽ ഉണ്ട് എന്നുള്ള ചിന്ത ഉള്ളതുകൊണ്ട് സൂക്ഷിച്ചു നോക്കിയാൽ കാണാം. വിനോദ് കട്ടിലിലേക്ക് കിടന്നു. എന്നിട്ട് തിരിഞ്ഞ് ഒന്നുകൂടി നോക്കി. ഇപ്പോഴും അങ്ങനെ തന്നെ. താഴെ ഒരാളുണ്ട് എന്നത് അറിയാവുന്നതുകൊണ്ട് മാത്രം താഴെ കിടക്കുന്ന ആളിനെ കാണാം. അല്ലെങ്കിൽ ശ്രദ്ധിക്കില്ല. അനങ്ങാതെ കിടന്നാൽ തീരെ ശ്രദ്ധിക്കില്ല. വിജയൻ പറഞ്ഞത് കറക്റ്റ് ആണെന്ന് അവന് മനസ്സിലായി.

"മതി മതി നീ എഴുന്നേൽക്ക്..." വിനോദ് അങ്ങനെ പറഞ്ഞതും കട്ടിലിനടിയിൽ നിന്നും വിജയൻ ഇറങ്ങി പുറത്തുവന്നു.

"സാറിന് ഇപ്പോൾ മനസ്സിലായില്ലേ?"

"ശരിക്കും സൂക്ഷിച്ചു നോക്കിയാൽ കാണാം അത്രയേ ഉള്ളൂ... പിന്നെ നീ തുണി ഒന്നും ഉടുക്കാതെയല്ലേ കിടക്കുന്നത്... തുണിയുടുത്ത് കിടന്നാൽ തുണി കാണാൻ പറ്റും. അല്ലെങ്കിൽ

💬 Comments

View all comments