Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
ഇത്തിരി തണുപ്പുള്ള കാറ്റിൽ അവളൊന്നു കിടുത്തപ്പോൾ ഞാനവളെ ചുമലിൽ പിടിച്ചടുപ്പിച്ചു. പഴയ ഷൂവണിയുന്ന സുഖമായിരുന്നു. കാൽപ്പാദങ്ങളുടെ വളവുകളും ഒടിവുകളുമറിഞ്ഞ് വഴങ്ങി ആലിംഗനം ചെയ്യുന്ന പഴയ, എത്രയോ ചുവടുകൾ ഒപ്പം വെച്ച സഹചാരി. മെല്ലെ നടന്ന് ബൈക്കിന്റെയടുത്തെത്തി. കാറ്റിൽ പാറിയ അവളുടെ മുടിയിഴകളിലൂടെ ഞാൻ വിരലുകളോടിച്ചു.
എന്താടാ? അവൾ മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കി.
ഒന്നൂല്ലെടീ. നീയാ ബൈക്കിലോട്ടു കേറിയിരുന്നേ. ഞാൻ മുട്ടിലമർന്ന് അവളുടെ നനഞ്ഞ കാലടികളിൽ പറ്റിയ മണ്ണു തുടച്ചു കളഞ്ഞിട്ട് ഓരോ ചുവന്ന കാല്പാദങ്ങളിലും ചെരുപ്പുകളണിയിച്ചു. അവളുടെ വിരലുകൾ എന്റെ മുടിയിലിഴഞ്ഞു. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ അവളെന്നെത്തന്നെ ഉറ്റുനോക്കുന്നു!
എന്താടീ? എന്തോ പതിവില്ലാത്ത, പരിചയമില്ലാത്ത വഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെ തോന്നി. തിരകളുടെ ഒഴുക്കിൽ പൊങ്ങിത്താഴുന്നതു പോലെ!
ഒന്നൂല്ലെടാ. നെനക്കെന്തായാലും ബാറ്റായിലൊരു പണിയൊറപ്പാടാ. അവളൊന്നു ചിരിച്ചു. എന്തോ, മേലാകെ കുളിരുകോരുന്നപോലെ തോന്നി. അവൾ എനിക്കറിയാവുന്ന സീമപ്പെണ്ണല്ല... എന്റെ കളിക്കൂട്ടുകാരിയല്ല.. എനിക്കറിഞ്ഞൂടാത്ത, ഏതോ ആകർഷണമുള്ള പെണ്ണ്... ആഹ്! ഞാൻ തലയൊന്നു കുടഞ്ഞു ക്ലിയറാക്കി. വാടീ... വണ്ടിയിൽ കേറി വിട്ടു. പതിവില്ലാതെ അവൾ കാലുകൾ രണ്ടുസൈഡിലുമിട്ട് എന്റെ പുറത്ത് നെഞ്ചൊട്ടിയിരുന്നു. ബുള്ളറ്റിന്റെ താളത്തിനൊപ്പം അവളുടെ ഞെരിഞ്ഞമരുന്ന മുലകൾ തുടിക്കുന്നതുപോലെ!
പോട്ടേടീ. അവളെയിറക്കിയിട്ട് ഞാൻ വണ്ടിയൊതുക്കി. തൊട്ടപ്രത്താണ് എന്റെ വീട്.
ഉം... നോക്കീംകണ്ടും നടക്കടാ. ഇരുട്ടാ...അവളുടെ മുഖം വ്യക്തമല്ലായിരുന്നു. എന്തൊക്കെയോ ആലോചിച്ച് ഞാൻ വീട്ടിലെത്തി.
അടുത്ത ദിവസം അവൾ പഴയ കാന്താരിയായി. ഞാനും നോർമ്മലായി.
ഫൈനലിയർ പരീക്ഷ വന്നുകേറി. ഒരു പ്രശ്നവുമില്ലായിരുന്നു. ഇഷ്ടവിഷയങ്ങൾ. സീമയാണെങ്കിൽ കമ്പ്ലീറ്റ് ടെൻഷനിലും. സാഹിത്യമിഷ്ടമായിരുന്നെങ്കിലും അവളുടെ പാഠപുസ്തകങ്ങൾ എനിക്കത്ര പരിചയമില്ലാത്തവയായിരുന്നു. എന്നാലും കരയാറായ അവളുടെ വിങ്ങുന്ന മുഖം കണ്ടപ്പോൾ
💬 Comments
View all comments