Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
പാവം തോന്നി. ചുരുങ്ങിയ ആഴ്ച്ചകളിൽ സമയം കണ്ടെത്തി അവളുടെ കൂടെയിരുന്നു. നോട്ടുകളുണ്ടാക്കി. പുസ്തകങ്ങളിലൂടെ കടന്നുപോയി. പെണ്ണിനു തലയുണ്ടായിരുന്നു. അശ്രദ്ധയാണ് പ്രശ്നം. എന്നാലും തോല്ക്കുന്ന കാര്യമോർത്തപ്പോൾ പെണ്ണിന്റെ ഭാവം മാറി. ശ്രദ്ധയോടെയിരുന്നു പഠിച്ചു.
ഇന്റർവ്യൂ ചെയ്യാൻ പത്രക്കാർ വന്നപ്പോൾ സീമയാണവരെ സ്വീകരിച്ചതും ചായ സൽക്കരിച്ചതും. എനിക്ക് റാങ്ക് കിട്ടിയതിൽ അമ്മയുമച്ഛനും സന്തോഷിച്ചപ്പോൾ പൂത്തുലഞ്ഞതവളാണ്. കൽക്കത്തയിൽ സ്റ്റാസ്റ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഞാൻ പോയപ്പോൾ അവൾ ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി. അവൾക്ക് ഫസ്റ്റ്ക്ലാസുണ്ടായിരുന്നു.
അവിടെ നിന്നും ദില്ലിയിൽ എംഫില്ലിന്... പിന്നെ ഡോക്റ്ററ്ററേറ്റിന്. അച്ഛൻ റിട്ടയറായി മലബാറിലെ തറവാട്ടിലേക്ക് മടങ്ങിയിരുന്നു. ഇടയ്ക്കെവിടെയോ വന്നവഴികൾ മങ്ങിത്തുടങ്ങിയിരുന്നു. ചുരുങ്ങിയ അവധിക്കാലങ്ങൾ തറവാട്ടിലും. ആദ്യമെല്ലാം സീമയുമായി ഇടയ്ക്ക് ഫോണിൽ നാലുവാചകങ്ങളെങ്കിലും പറയുമായിരുന്നു. വല്ലപ്പോഴും വരുന്ന അവളുടെ നീണ്ട എഴുത്തുകൾ ഒരു സ്വകാര്യ സ്വത്തായി സൂക്ഷിച്ചിരുന്നു... എങ്ങിനെയോ തിരക്കുകൾ അകലത്തിന്റെ ദൈർഘ്യം കൂട്ടി.. പതിയെ ടച്ചില്ലാതായി.
സീമയുടെ കല്ല്യാണമുറപ്പിച്ച കാര്യമമ്മ പറഞ്ഞപ്പോൾ ഉള്ളിലെന്തോ വീണുടഞ്ഞു. ഈ വരുന്ന ചിങ്ങത്തിലാണ്. നീ കാണുമോ? ചേച്ചി നിന്നെ എപ്പഴും തിരക്കും. എന്തായാലും അവിടെ പോണം. സാധാരണ ഒരു കാര്യത്തിനും നിർബ്ബന്ധിക്കാത്ത അമ്മ! രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരിച്ചുപോണം. പിന്നെ ലണ്ടനിലേക്ക്... പ്രൊഫസറിന്റെ ശുപാർശയിൽ ഡോക്റ്ററേറ്റിന്റെ ഭാഗമായി... കല്ല്യാണം കൂടാനെന്തായാലും കഴിയില്ല. അതിനു പിന്നെയും ഒരാഴ്ച്ചകൂടിയുണ്ട്.
സീമയേയും അമ്മായിയേയും കാണാൻ ബസ്സിലിരുന്നപ്പോൾ അണിഞ്ഞിരുന്ന, ബുദ്ധന്റെ തലയുള്ള രുദ്രാക്ഷത്തിന്റെ ബ്രേസ്ലെറ്റിൽ, വെറുതേ വിരലുകൾ പരതി. മൈഥിലി തന്നതാണ്. ഞങ്ങളപ്പോഴേക്കും അടുപ്പമോ, അതോ അകലമിനിയും കുറയുമോ.... ഒരു തരം നിർവ്വചിക്കാനാവാത്ത ഇടത്തിലെത്തിയിരുന്നു. ചിലപ്പോഴെല്ലാം അവൾ ഹോസ്റ്റലിൽ എന്റെ മുറിയിൽ രാത്രി ചെലവഴിച്ചിരുന്നു. അവളുടെ മണവും, ആ ചിരിയും, സ്വതന്ത്രമായ സ്വഭാവവും
💬 Comments
View all comments