0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.9K

അഭിയും ലാൻഡുചെയ്തപ്പോൾ ഞാൻ കാത്തുനിന്നിരുന്നു. എന്നെക്കണ്ടപ്പോൾ അഭി ചിരിച്ചു... സീമയുടെ കണ്ണുകൾ വാചാലമായി.... ഞാൻ കൈകൾ നീട്ടി അവരുടെ കൈകൾ കവർന്നു.. പിന്നെ പെട്ടികളുമായി ഞങ്ങൾ പുറത്തേക്ക് നടന്നു..

വരുന്ന ബുധനാഴ്ച കേശവേട്ടന്റെ ആണ്ടുബലിയാണ്. നീ വരില്ലേ? സീമ, ഞാനവരെ വിട്ടിട്ടു പോവുന്നതിനു മുൻപ് ചോദിച്ചു... ഞാൻ നിശ്ശബ്ദമായി തലയാട്ടി.

ബലിതർപ്പണത്തിനു പ്രസിദ്ധമായ അമ്പലത്തിനെ ചുറ്റിയൊഴുകുന്ന പുഴയുടെ കൽപ്പടവിൽ സീമയും ഞാനും നിന്നു. താഴത്തെ പടവിൽ ബലിയുടെ ലളിതമായ ഒരുക്കങ്ങൾ. കുളിച്ചു നനച്ചുപിഴിഞ്ഞ തോർത്തുടുത്ത അഭി വന്ന് സീമയുടെ കാലിൽത്തൊട്ടു. അഭീ... രാജീവിനേയും നമസ്കരിക്കൂ... സീമ പറഞ്ഞു... അവനെന്റെ കാലിൽത്തൊട്ടു വന്ദിച്ചു. എനിക്ക് ദേഹമാസകലം വൈദ്യുതിയുടെ ഒരു കൊച്ചു സ്ഫുലിംഗം കടന്നുപോയതുപോലെ തോന്നി. ഒന്നു വിറച്ചു. സീമയെന്റെ കയ്യിൽ പിടിച്ചു.

അഭി, ഞങ്ങളേർപ്പാടു ചെയ്തിരുന്ന കർമ്മി പറഞ്ഞതനുസരിച്ച് ഇലകൾ നിരത്തി. എള്ളും പൂവും വെച്ചു. അച്ഛൻ, അറിയാവുന്ന പിതൃക്കൾ, അറിഞ്ഞൂടാത്ത പിതൃക്കൾ ഇവർക്കായി ബലിതർപ്പണം തുടങ്ങി.

അഭി നിന്റെ മോനാണ്. സീമയെന്റെ ചെവിയിൽ പറഞ്ഞു. ഒരു നിമിഷത്തേക്ക് എല്ലാം മറഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോൾ സീമയെന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്നു. അവളെന്നെ താങ്ങി മെല്ലെ പടിയിലിരുത്തി. ഹൃദയം ശക്തമായി ഇടിച്ചു.. അവളെന്റെ പുറത്തു തലോടി.. പതിയെ ഞാൻ നോർമ്മലായി.

കേശവൻ? ഞാനവളെ നോക്കി. ഇല്ല, കേശവേട്ടനറിയില്ല. നോക്ക് അവൻ അച്ഛനു വേണ്ടി ബലിയിടുന്നു. ദൈവങ്ങളതു കേൾക്കും. എനിക്കുറപ്പാണ്... അവൾ ശാന്തയായി പറഞ്ഞു..

എന്നാലും? എന്റെ ചോദ്യം. ഒന്നുമില്ല.. അവളുടെ മുഖത്തൊരു മന്ദഹാസം മിന്നി മറഞ്ഞു. ആരോടും സംസാരിക്കാത്ത അഭി എത്രപെട്ടെന്നാണ് നിന്നോടടുത്തത്! നിന്റെ അവനോടുള്ള പെരുമാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു... രക്തം

💬 Comments

View all comments