0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.9K

രക്തത്തെ തിരിച്ചറിയും.... അവൾ നനഞ്ഞ തോർത്തു നീട്ടി... കഴിയാറായി. നീ മുഖം തുടയ്ക്ക്.. എന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ ഞാനൊപ്പി. നനഞ്ഞ മുഖം അമർത്തിത്തുടച്ചു. ഞങ്ങളെണീറ്റു.

അഭി വന്നു. എന്റെ കയ്യിൽ പിടിച്ചു. അവനെന്റെ മുഖത്തേക്ക് നോക്കി. പിന്നെ എന്നോടുചേർന്നു നിന്നു. അവന്റെ കൈകൾ എന്നെച്ചുറ്റി. ഞാൻ സീമയുടെ ചുമലിൽ പിടിച്ചെന്നോടു ചേർത്തു.

ഞാനമ്പലത്തിലേക്ക് നോക്കി. കാറ്റിൽ ആലിലകളാടി.... . എന്റെ പെണ്ണ് സീമ... എന്റെ മോൻ അഭി... അവരുടെ ചൂടുള്ള ശരീരങ്ങൾ എന്നോടൊട്ടി...

ഞാൻ കണ്ണുകളടച്ചു.... ഹൃദയം കൊണ്ടപേക്ഷിച്ചു...ഒരവസരം കൂടിത്തരൂ... ഒരവസരം കൂടി.... ഞങ്ങൾ മെല്ലെ പടവുകൾ കയറി....

(അവസാനിച്ചു)

Note: എന്താണെന്നറിയില്ല, ജീവിതത്തിൽ വിഷാദം വന്നു പുണരുന്ന സന്ദർഭങ്ങൾ... ഒന്നും ചെയ്യാനാവാത്ത അവസ്ഥ... ആ സമയങ്ങളിൽ കുത്തിക്കുറിച്ചതാണ്‌ മിക്കവാറുമുള്ള മോളിലെ വരികൾ. ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക..

ഋഷി.

💬 Comments

View all comments