Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
പൈസ വല്ലതും വേണോ… ?””..
മീരയൊന്നും പറഞ്ഞില്ല..
ഗണേശൻ പോക്കറ്റിൽ നിന്നും ഒരു പിടി അഞ്ഞൂറിന്റെ നോട്ട് വാരി കിടക്കയിലേക്കിട്ടു..
പിന്നെ അവളെ നോക്കിയൊന്ന് ചുണ്ട് നക്കി വാതിൽ തുറന്ന് പുറത്തിറങ്ങി..
ഹാളിൽ കൂനിക്കൂടിയിരിക്കുന്ന ബാബുവിനെ പുഛത്തോടെയൊന്ന് നോക്കി ഗണേശൻ മുൻവാതിൽ തുറന്ന് പുറത്തിറങ്ങി..
ഗണേശന്റെ ബുള്ളറ്റ് സ്റ്റാട്ടായി മുറ്റം കടന്ന് റോഡിലേക്കിറങ്ങിപ്പോകുന്നത് വരെ ബാബു അവിടെയിരുന്നു.. പിന്നെ പതിയെ എണീറ്റ് വേച്ച് വേച്ച് മീര കിടക്കുന്ന റൂമിലേക്ക് ചെന്നു..
തുറന്നിട്ട വാതിലിലൂടെ അവൻ കഴുത്ത് മുതൽ ബെഡ്ഷീറ്റ് കൊണ്ട് മൂടി കട്ടിലിൽ കിടക്കുന്ന മീരയെ കണ്ടു..
വാതിൽക്കൽ അവൻ നിൽക്കുന്നത് കണ്ട മീരയവനെ തലയാട്ടി വിളിച്ചു.
അവൻ പതിയെ അവൾക്കടുത്തേക്ക് ചെന്നു..
അവന്റെ കണ്ണിലൂടെ കണ്ണീരൊഴുകുന്നുണ്ടായിരുന്നു..
“” നീയെന്തിനാടാ കരയുന്നേ… എനിക്കൊന്നുമില്ലെടാ… ഒന്നും പറ്റിയിട്ടില്ല…””..
കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ച് കൊണ്ട് മീര പറഞ്ഞു..
ബാബു അവളുടെ മുഖത്ത് വേറെ പാടൊന്നും കാണാഞ്ഞ് സമാധാനിച്ചു..
ആ ദുഷ്ടൻ കടിച്ച് കീറിയിട്ടുണ്ടാവുമെന്നാണ് കരുതിയത്..
ഭാഗ്യം.. ഒരു നഖത്തിന്റെ പാട് പോലും മുഖത്തില്ല.. താഴോട്ട് എങ്ങിനെയാണാവോ…?..
“"നീ ചെല്ല്… ഞാൻ കുറച്ച് നേരം കിടക്കട്ടെ…””..
കണ്ണടച്ച് കൊണ്ട് മീര പറഞ്ഞു..
ബാബു മെല്ലെ തിരിഞ്ഞ് നടന്നു..
പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങിയിരുന്നു… നല്ല ശക്തമായ മഴ..
ഏതോ പാപക്കറ കഴുകി വൃത്തിയാക്കാനെന്ന പോലെ മഴ കോരിച്ചൊരിഞ്ഞു..
✍️✍️✍️…
ഒരു വർക് ഷോപ്പിലെ പണിക്കാരനാണ് രവീന്ദ്രൻ.. ലോറിയും, ബസും പണിയെടുക്കുന്ന വലിയ വർക് ഷോപ്പ്..
അഞ്ചെട്ട് കൊല്ലം അവന്റെ ആശാന്റെ കൂടെത്തന്നെയായിരുന്നു പണി..
വലിയ വണ്ടികളുടെ എഞ്ചിൻ പണിയിൽ വിദഗ്ദനായിരുന്നു
💬 Comments
View all comments