Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
അൽപം അകൽചയിലാണ്..
അയാളുടെ മകളെ രവിയോട് കെട്ടിക്കാൻ ഒരു പ്ലാനുണ്ടായിരുന്നു..
ഒരു പെങ്ങളെപ്പോലെ കരുതിയ അവളെ ഭാര്യയാക്കാൻ രവിക്കായില്ല.. അവളും രവിയെ ഒരു സഹോദരനായാണ് കണ്ടത്..
സൽസ്വഭാവിയും, സുമുഖനും, നല്ല അദ്ധ്വാനിയുമായ രവിക്ക് മോളെ കെട്ടിച്ച്കൊടുക്കാൻ ഒരച്ഛനും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല..
നല്ല നല്ല കുടുംബങ്ങളിൽ നിന്ന് ആലോചനകൾ ഇങ്ങോട്ട് വന്നു.. എന്നാൽ രവിയുടെ വിവാഹം മാത്രം നടന്നില്ല..
മൂന്നാല് പെണ്ണ് കാണലൊക്കെ അവൻ നടത്തി..
നല്ല സുന്ദരിക്കുട്ടികളായിട്ടും അവനവരെ ആരെയുംഇഷ്ടമായില്ല…
കാരണം,
വൈഡൂര്യം പോലെ തിളങ്ങുന്ന കണ്ണുകളുള്ള ഒരു പൂച്ചക്കണ്ണി അവന്റെ ഹൃദയത്തിൽ അവൻ പോലുമറിയാതെ കൂട് കൂട്ടിയിരുന്നു…
വേറൊരു പെണ്ണിനെ അവിടെ പ്രതിഷ്ഠിക്കാൻ അവനാവുമായിരുന്നില്ല..
✍️…
രവിയുടെ വർക് ഷോപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലെ ഒരു നഴ്സാണ് മീര..
ഒരു വട്ടം അവളുടെ മുഖത്തേക്ക് നോക്കിയാൽ പിന്നെ കണ്ണ് മാറ്റാനാർക്കും കഴിയില്ല..കാന്തം പോലെ വലിച്ചടുപ്പിക്കുന്ന, തിളങ്ങുന്ന പൂച്ചക്കണ്ണുകളാണവൾക്ക്..
ഇരുപത്തൊൻപത് വയസുള്ള മീര, ഒരു പാവപ്പെട്ട കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെയാണ്..
രണ്ട് മൂന്ന് വർഷം മുൻപ് തന്നെ അവൾക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങിയതാണ്..
പക്ഷേ കുടുംബത്തിന്റെ ഭാരം ചുമലിലുള്ള മീരക്ക് വിവാഹം കഴിച്ച് പോകാൻ നിർവാഹമില്ലായിരുന്നു..
രാവിലെ ഒൻപത് മണിക്ക് വന്ന്, വൈകീട്ട് ആറ് മണിക്ക് തിരിച്ച് പോകുന്ന മീര, വരുന്നതും പോകുന്നതും രവിയുടെ വർക് ഷോപ്പിന് മുന്നിലൂടെയാണ്..
ഒറ്റക്കാഴ്ചയിൽ തന്നെ ആ പൂച്ചക്കണ്ണുകൾക്ക് അടിമയായിപ്പോയി രവി..
അവൾ വരുന്ന സമയം അവൻ കാത്ത് നിൽക്കും..
മീരയവനെ നോക്കിയില്ലെങ്കിലും അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കും..
ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരക്ഷരം അവളോടവൻ മിണ്ടിയില്ല…
✍️…
ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മീരയോട് അവളുടെ അച്ചൻ അവൾക്ക് വന്ന ഒരു കല്യാണാലോചനയെ കുറിച്ച് പറഞ്ഞു.. അവളെ വിവാഹം കഴിപ്പിച്ചയക്കാൻ അയാൾക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല..
ഇരുപത്തൊൻപത് വയസായിട്ടും മകളുടെ വിവാഹം നടത്താത്തതിൽ ബന്ധുക്കളും, നാട്ട് കാരും അയാളെ കുറ്റപ്പെടുത്തിത്തുടങ്ങിയിരുന്നു..
ആളെ അറിഞ്ഞ മീര അൽഭുതപ്പെട്ടു..
ഹോസ്പിറ്റലിന് മുന്നിൽ വർക് ഷോപ്പ് നടത്തുന്ന ചേട്ടനെ അവൾ എന്നും കാണുന്നതാണ്..
ഇന്ന് വരെ അയാൾ നേരാംവണ്ണം തന്നെ നോക്കിയിട്ടില്ല.. ഒന്നും സംസാരിച്ചിട്ടില്ല..
നേരെ വീട്ടിൽ വന്ന് കല്യാണമാലോചിച്ചിരിക്കുകയാണ്..
ആര് കണ്ടാലും ഒരു കുറ്റവും പറയാനില്ലാത്ത രവിയെ മീരക്ക് ഇഷ്മായി..
മാത്രമല്ല, ഒരു വിവാഹം അവൾ അത്രയേറെ കൊതിച്ചിരുന്നു..
മൂന്നാം ദിവസം രവി പെണ്ണ് കാണാൻ വന്നു.. രവിയും, മീരയും നേരിൽ കണ്ട് സംസാരിച്ചു..
മീരക്കവനെ ശരിക്കും
💬 Comments
View all comments