0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 4.1K

അവനെ കടത്തി വെട്ടിയിരിക്കുന്നു..

ഓരോ പ്രാവശ്യത്തിനും രണ്ട് ലക്ഷം രൂപയാണ് ഏട്ടത്തി വിലയിട്ടത്…

അവന് ചിരി വന്നു..

ചിരിക്കുകയും ചെയ്തു..

“” എന്താടാ… എന്തിനാ നീ ചിരിച്ചേ..?”.

കുറച്ചടുത്തേക്ക് നീങ്ങിയിരുന്ന് മീര തിരക്കി..

“അല്ല…

ഗണേശൻ ചൂടായത് വെറുതെയല്ല…

ഒറ്റത്തവണത്തേക്ക് രണ്ട് ലക്ഷം രൂപ… “

ബാബുവിന് ചിരി..

“” അതിനെന്താടാ നീ ചിരിക്കുന്നേ…

അതിനും മാത്രമില്ലേ നിന്റെ ഏട്ടത്തി..?”..

മീരയുടെ സ്വരത്തിൽ ഒരു കൊഞ്ചലുണ്ടായിരുന്നു..

“”പിന്നേ… അടിപൊളിയല്ലേ എന്റേട്ടത്തി…””..

ബാബു പുഞ്ചിരിയോടെ പറഞ്ഞു..

മീരയും ചിരിച്ചു.. മനസ് നിറഞ്ഞ ചിരി..

“” ഇനിയെന്താ ഏട്ടത്തി നമ്മുടെ പരിപാടി… ?””..

“” ഇനിയാണ് നമുക്ക് ജീവിക്കാനുള്ളത്…

ആദ്യം എനിക്കൊരു ജോലി വേണം..

നമ്മൾ രണ്ടാളും ശ്രമിച്ചാ ബാങ്ക് ലോണാക്കെ അടക്കാം…

.നമുക്കിപ്പോ വേറെ കടമൊന്നുമില്ലല്ലോ..””..

“” ഏട്ടത്തീ… ഞാനൊരു കാര്യം പറയട്ടെ… ?..

വേറൊന്നും വിചാരിക്കരുത്… ഏട്ടത്തി വീട്ടിലേക്ക് മടങ്ങിപ്പോണം എന്നാ എന്റെ അഭിപ്രായം…

പുതിയൊരു ജീവിതം വേണ്ടേ ഏട്ടത്തിക്ക്…

ഏട്ടനേതായാലും പോയി..

ഇനി ഏട്ടനെടുത്ത ലോണും അടച്ച് എന്തിനാ ഇവിടെ കിടന്ന് ജീവിതം ഇല്ലാതാക്കുന്നത്… ?”...

മീര നന്ദിയോടെ അവനെ നോക്കി..

“” വേണ്ടെടാ…

എനിക്ക് മാത്രം ഒരു ജീവിതം കിട്ടിയിട്ട് എന്ത് കാര്യം… ?.

നീ തനിച്ചിവിടെ എങ്ങിനെ ജീവിക്കും…?.

നിന്റെ കാര്യം എപ്പഴും ഏട്ടനെന്നോട് പറയും..

ഏതായാലും കുറച്ച് നാൾ നമുക്കിങ്ങനെയങ്ങ് പോകാം..

ബാക്കിയൊക്കെ പിന്നെ നോക്കാടാ… “..

ബാബുവിനൊന്നും പറയാനില്ലായിരുന്നു..

“ഏതായാലും നമ്മളൊന്ന് സൂക്ഷിക്കണം…

ഗണേശനെ അങ്ങിനെ എഴുതിത്തള്ളണ്ട… “”..

മീര മുന്നറിയിപ്പ് പോലെ പറഞ്ഞു..

“” ഒന്നുമില്ല ഏട്ടത്തീ…

ഇനിയവൻ

💬 Comments

View all comments