Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
സംശയം ശരിയാകുന്നോന്ന് ഒരു തോന്നലവൾക്കുണ്ടായി..
“” അപ്പൂ… എന്താടാ നീ പറഞ്ഞത്… ?.
വർക് ഷോപ്പ് കത്തിച്ചതാണെന്നോ..?.
ആര്… ?..
ആരാണത് ചെയ്തത്… ?””..
ബാബു ശരിക്കും ഞെട്ടിയിരുന്നു..ആരും ശത്രുക്കളില്ലാത്ത തനിക്കും, ചേട്ടനും പെട്ടെന്നൊരു ശത്രു എവിടെ നിന്ന് വന്നു..?.
എന്തിനാണത് ചെയ്തത്… ?.
ആ ഒരൊറ്റ കാരണത്താലാണ് തന്റേട്ടൻ ജീവനൊടുക്കിയത്..
തന്റെ ഏട്ടത്തി വഴി തെറ്റിയത്..
തന്റെ കുടുംബം തകർന്നത്..
നിരപരാധിയായ വേറൊരുത്തന്റെ ജീവനെടുത്തത്..
ആരത് ചെയ്തു..?.
എന്തിന്… ?..
“” അപ്പൂ…
അതാരെങ്കിലും കത്തിച്ചതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല..
പോലീസിനും അങ്ങിനെയൊരു സംശയമില്ല…
പിന്നെ നീയെങ്ങിനെ അറിഞ്ഞു.. ?.
അത് കത്തിച്ചതാണെന്ന് നിന്നോടാര് പറഞ്ഞു… ? “..
വാണറാണി തന്നെ അപ്പു എന്ന് വിളിച്ചത് കേട്ട് അവനൊന്ന് കോരിത്തരിച്ചു…
“” എന്നോട് പറഞ്ഞത് ഇത് കത്തിച്ചവനാ… ഗണേശൻ… അവനാണത് ചെയ്തത്…
അത്… അതെന്തിന് വേണ്ടിയാണെന്നറിയോ… ?.
നിങ്ങൾക്ക് അവനോടൊരു ബാധ്യതയുണ്ടാവാൻ… പലവഴിയും നോക്കിയിട്ടും രവിയേട്ടന് പൈസക്കാവശ്യമില്ലെന്ന് കണ്ട് അവസാനം അവൻ കണ്ട മാർഗമാണിത്… അതിലവൻ വിജയിച്ചു..”..
മീര ഞെട്ടി വിറച്ച് കൊണ്ടാണ് അപ്പു പറയുന്നത് കേട്ടത്..
“”അവനൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…
മീര… നിന്നെയൊന്ന് കിട്ടാനാണവൻ ഇതെല്ലാം ചെയ്തത്…
പക്ഷേ, പത്ത്ലക്ഷം നഷ്ടമാകുമെന്ന് അവൻ കരുതിയതേ ഇല്ല…””..
മീരക്കെല്ലാം മനസിലായി..
പക്ഷേ, അതവൾക്ക് വിശ്വസിക്കാനായില്ല..
ഇങ്ങിനെയൊക്കെ ചെയ്യുമോ ആരെങ്കിലും..
അവനിവിടെ വന്നപ്പോൾ തന്നെ അവന്റെ ഉദ്ദേശ്യം മനസിലായതാണ്..
അത് കൊണ്ടാണ് അകറ്റി നിർത്തിയത്..
അന്ന് പാർട്ട്സ് കട തുടങ്ങാൻ സഹായിക്കാമെന്നേറ്റതും ഇത് മുന്നിൽ കണ്ടാവാം..
എന്നാലും രവിയേട്ടൻ..
സ്വർഗ തുല്യമായിരുന്നു തന്റെ ജീവിതം..
മീരയുടെ കണ്ണിൽ നിന്നും
💬 Comments
View all comments