Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
പക്ഷേ, അവൾ ചില പോയന്റുകൾ പറഞ്ഞു..
അത് പ്രശ്നമാവാൻ സാധ്യതയുണ്ട്..
താൻ ചെലവാക്കിയതിനൊന്നും വ്യക്തമായ രേഖയില്ല..
വലിയൊരു കുഴിയിലേക്ക് താൻ വീഴുമോ എന്നൊരു ഭയം ഗണേശനുണ്ടായി..
അൽപം മദ്യം ചെലുത്താതെ തന്റെ ബുദ്ധി പോലും നേരെയാവില്ലെന്ന് തോന്നിയ ഗണേശൻ വണ്ടി ബാറിലേക്ക് വിട്ടു..
മദ്യ ലഹരിയിൽ മീരയെ തളക്കാനുള്ള ഐഡിയ ആലോചിക്കാം..
കുറച്ച് ദൂരം പോയപ്പോഴാണ് ഗണേശന് മനസിലായത്, ബാറടക്കുന്ന സമയമൊക്കെ കഴിഞ്ഞിരിക്കുന്നു..
ഇനിയെന്ത് ചെയ്യും… ?.
അൽപം മദ്യം ചെല്ലാതെ ഇന്ന് ഉറങ്ങാനാവില്ല..
ഇനി പട്ടാളക്കാരൻ ലാസറേട്ടൻ തന്നെ ശരണം..
കഴുത്തറുപ്പൻ പൈസയാണ് അങ്ങേര് വാങ്ങുക.. എന്നാലും ഇന്ന് കിട്ടിയേ തീരൂ..
ഗണേശൻ അവിടെയിട്ട് വണ്ടി തിരിച്ച് ലാസറേട്ടന്റെ വീട്ടിലേക്ക് ബുള്ളറ്റ് പറപ്പിച്ചു..
അവിടെയെത്തുമ്പോ ഒരുത്തൻ ഒരു ഫുള്ളും വാങ്ങി ഇറങ്ങുന്നത് കണ്ടു..
“”ലാസറേട്ടാ… ഫുള്ളൊന്നും വേണ്ട…
തൊണ്ട നനക്കാൻ ഇത്തിരി വേണം..””..
ബുള്ളറ്റിൽ നിന്നിറങ്ങി ഗണേശൻ പറഞ്ഞു..
“” ആര്… ഗണേശനോ… ?.
നീയൽപം വൈകിയല്ലോടാ കൊച്ചനേ..
ഫുള്ളുമില്ല ഹാഫുമില്ല… എല്ലാം തീർന്നു..
ഒന്ന് ബാക്കിയുണ്ടായിരുന്നതാ ആ കൊച്ചൻ വാങ്ങിച്ചോണ്ട് പോവുന്നേ…””..
ലാസറേട്ടൻ കൈ മലർത്തി..
“” അയ്യോ… അങ്ങിനെ പറയല്ലേ ലാസറേട്ടാ…
ഒരു രണ്ട് പെഗ്ഗെങ്കിലും എനിക്ക് വേണം..””..
ഗണേശൻ കെഞ്ചി..
“എടാ ഉവ്വേ… ഇതെന്നതാടാ ബാറോ…
ഫുള്ളിൽ കുറഞ്ഞതൊന്നും ഇവിടെയില്ല..
ഇനിയിപ്പോ അതും ഇല്ല… എല്ലാം തീർന്നു… “..
“ശൊ… ഇനിയിപ്പോ എന്ത് ചെയ്യും ലാസറേട്ടാ…
ചേട്ടൻ എടുത്ത് വെച്ചത് കുറച്ച് താ ചേട്ടാ…”
“ ഇവിടെ ഒരു തുള്ളി ഇരിപ്പില്ല…
നീയൊരു കാര്യം ചെയ്യ്… ആ പയ്യനോട് ചോദിച്ച് നോക്ക്…
💬 Comments
View all comments