Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
അവന് പകുതി മതിയെന്ന് പറഞ്ഞതാ…
ഫുള്ളിൽ കുറച്ച് കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാ അവനത് വാങ്ങിയത്…””..
ബൈക്കിന്റെ ബാഗിലേക്ക് ഫുള്ള്കുപ്പി തിരുകി പുറപ്പെടാനൊരുങ്ങുന്ന ചെറുപ്പക്കാരനെ ചൂണ്ടി ലാസറേട്ടൻ പറഞ്ഞു..
ഗണേശൻ അവന്റടുത്തേക്ക് കുതിച്ചെത്തി..
അവനോട് സംസാരിച്ചപ്പോ പകുതി ഗണേശന് കൊടുക്കാം എന്നവൻ സമ്മതിച്ചു..
“” ചേട്ടനാ പുഴക്കരയിലേക്ക് വാ..
നമുക്കവിടെയിരിക്കാം…”..
“” നീയെന്നാ വിട്ടോ… ഞാൻ വെള്ളവും ഗ്ലാസും വാങ്ങി വരാം..””..
ഗണേശന് അവനോട് വല്ലാത്ത സ്നേഹം തോന്നിപ്പോയി..
“” അതൊക്കെ ഞാൻ വാങ്ങിയിട്ടുണ്ട് ചേട്ടാ… ചേട്ടനെന്റെ പിറകേ വന്നാ മതി..””..
അവൻ ബൈക്ക് മുന്നോട്ടെടുത്തു..
ഗണേശനും,ബുള്ളറ്റ് സ്റ്റാർട്ടാക്കി അവന്റെ പിന്നാലെ വിട്ടു…
പുഴക്കരയിലെത്തിയെതും ഗണേശന് ക്ഷമയുണ്ടായില്ല…
അവൻകുപ്പി പൊട്ടിച്ച് അടി തുടങ്ങി..
മടമടാ രണ്ടെണ്ണം അടിച്ചപ്പോഴാണ് അവന്റെ കത്തലൊന്നടങ്ങിയത്..
“” ചേട്ടാ… ഇത് മിലിറ്ററിയാ..
സാവകാശത്തിലടിക്ക്…
എന്താ ഇത്ര ധൃതി…?””..
ഗണേശൻ പോത്ത് കാടി കുടിക്കുന്നത് പോലെ കുടിക്കുന്നത് കണ്ട് അവൻ ചോദിച്ചു..
“” ഒന്നും പറയണ്ടെടാ…
ഇത് പോലൊരു പറ്റ് ജീവിതത്തിൽ എനിക്ക് പറ്റിയിട്ടില്ല…””..
കിതച്ച് കൊണ്ട് ഗണേശൻ പറഞ്ഞു..
“” എന്താ ചേട്ടാ… വല്ല കള്ളവെടിയും പിടിച്ചോ…?”..
പതിയെ ഒരു സിപ്പെടുത്ത് കൊണ്ട് ഒരു ചിരിയോടെ അവൻ ചോദിച്ചു..
“” ഉം… അത് പോലൊക്കെത്തന്നെ…
ഒരുത്തി എനിക്കിട്ട് പണിതെടാ…
അല്ലാ… നീയേതാ… ?..
ഇവിടെ അടുത്താണോ വീട്… ?””..
അവൻ ഒരു സിപ്പ് കൂടി എടുത്ത് കുറച്ച് മിച്ചറ് വാരി വായിലിട്ടു..
“” ഉം… ഇവിടെ അടുത്ത് തന്നെയാ ചേട്ടാ…
എന്റെ പേര് അപ്പു…
പടവിന്റെയൊക്കെ പണിയാ… ചേട്ടനെ എനിക്കറിയാം… ചേട്ടന് സിഗററ്റ് വേണോ…
💬 Comments
View all comments