0%

Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]

Author : Spulber Read All Parts 3.1K

“” അത്… ഞാൻ പറയണോ… ?.

വളരെ മോശമായിട്ടാണ് അവനോരോന്ന് പറഞ്ഞത്…

അത്… ഞാനെങ്ങിനെ…?”..

മീരയുടെ കണ്ണിലേക്ക് നോക്കി, ബാബുവിന് നേരെ ആംഗ്യം കാട്ടിയാണ് അപ്പു ചോദിച്ചത്…

മീരയുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി ഹൃദയത്തിലാണ് അപ്പു ഏറ്റ് വാങ്ങിയത്..

“” ഇത് പോലീസിന് കൊടുത്താ…

അവരും ഇത് കേൾക്കില്ലേ… ?.

എന്നെ പറ്റി അവൻ വൃത്തികേട് പറഞ്ഞത് എല്ലാരും കേൾക്കില്ലേ… ?.

പിന്നെ… ഗണേശൻ…ഇവിടെ… വന്ന്… എന്നെ… എന്നെ…

അതെല്ലാരും അറിയില്ലേ…

വേണ്ട… അതൊന്നും ആരുമറിയണ്ട… “..

പതിയെപ്പതിയെ അളന്ന് മുറിച്ചാണ് മീര പറഞ്ഞത്..

അത് ശരിയാണെന്ന് അപ്പൂനും തോന്നി..

പക്ഷേ, ഗണേശനെ പൂട്ടാതിരിക്കാനാവില്ല..

താൻ ഗണേശനെതിരെ എടുക്കുന്ന ഏത് നിലപാടും മീരയുടെ മുന്നിൽ തനിക്ക് ഒരു നല്ല ഇമേജുണ്ടാക്കും..

“”ഞാനൊരു സിഗററ്റ് വലിച്ചോട്ടെ…?””..

ചായ കുടിച്ച് തീർത്ത് അപ്പു മീരയോട് ചോദിച്ചു..

മീര തലയാട്ടി..അവൻ സിഗററ്റെടുത്ത് ചുണ്ടിൽ വെച്ച് തീ കൊളുത്തി..

ഒരു വലി വലിച്ച് പുകയൂതിപ്പറത്തുന്നത് മീര കൊതിയോടെ നോക്കി..

അവൾക്കിതൊക്കെ ഇഷ്ടമാണ്.. രവിക്ക് വലിയും കുടിയുമൊന്നും ഇല്ലായിരുന്നു..

“”മീര പറഞ്ഞത് ശരിയാണ്…

ഇത് നമ്മൾ പോലീസിൽ കൊടുത്താൽ എന്തായാലും പുറത്തറിയും…

ഗണേശൻ മീരയെ പറ്റി പറഞ്ഞതെല്ലാം എല്ലാരും കേൾക്കും..

അവൻ മീരയെ ചെയ്തതും അറിയും..

ഇപ്പോ അത് വേണ്ട…

അത് നമുക്ക് അവസാനം നോക്കാം…

ഇപ്പോ വേണ്ടത് ഇത് വെച്ച് ഗണേശനിട്ട് ഒരടി കൊടുക്കുകയാണ്…

അവന് തല പൊന്തിക്കാനാവാത്ത ഒരടി… അതിനെ കുറിച്ചാണ് നമ്മളിനി ചിന്തിക്കേണ്ടത്…

ബാബൂ… പറ… എന്ത് വേണം… ?””..

ബാബൂനോടാണ് ചോദ്യമെങ്കിലും അപ്പൂന്റെ നോട്ടം കസേരയിൽ പരന്ന് കിടക്കുന്ന

💬 Comments

View all comments