Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]
മീരയുടെ തുടകളിലേക്കാണ്..
ആരാധനയോടെയും, അൽഭുതത്തോടെയും, അൽപം അസൂയയോടെയുമാണ് അപ്പു,മീരയെ നോക്കിയതെങ്കിലും, മീരയവനെ നോക്കിയത് ലേശം കഴപ്പോടെത്തന്നെയാണ്..
എന്തോ, അപ്പൂനെ അവൾക്കിഷ്ടമായി..അവന്റെ രൂപഭംഗിയും, ചങ്കൂറ്റവും, അവന്റെ സംസാരവും അവൾക്കിഷ്ടമായി..
ബാബു അറിയാതെ കണ്ണുകൾ കൊണ്ട് അവർ രണ്ട് പേരും സംസാരിക്കുന്നുമുണ്ടായിരുന്നു..
“”ഞാനെന്താ പറയാ… ?...
അവനെ പോലീസിലേൽപിക്കുക തന്നെയാണ് വേണ്ടത്…
പക്ഷേ,ഏട്ടത്തിക്ക് പ്രശ്നം വരുമെങ്കിൽ അത് വേണ്ട…
ഏട്ടത്തി പറ… എന്താണ് ചെയ്യേണ്ടത്..?..
ഏട്ടത്തി എന്ത് പറഞ്ഞാലും ഞാനത് ചെയ്യും…”..
ബാബു അവന്റെ നിലപാട് വ്യക്തമാക്കി..
“”നിങ്ങൾ രണ്ടാളും കൂടെ നിൽക്കുമെങ്കിൽ ചെയ്യേണ്ടത് ഞാൻ പറയാം…
എന്ത് പ്രശ്നം വന്നാലും നമ്മൾ മൂന്ന് പേരും ഒപ്പം നിൽക്കണം… ഗണേശനെ നമുക്ക് തകർക്കുക തന്നെ വേണം… അതവന്റെ അടിത്തറ തോണ്ടിക്കൊണ്ടാവണം…
അവനിനി എണീറ്റ് നിൽക്കരുത്…
ബാബു ഒപ്പമുണ്ടാവുമെന്ന് എനിക്കറിയാം..
പക്ഷേ അത് പോര..
എനിക്ക് വേണ്ടത് അപ്പൂന്റെ ഉറപ്പാണ്…
നീ കൂടി എന്റെ കൂടെയുണ്ടെങ്കിൽ പിന്നൊന്നും എനിക്ക് പേടിയില്ല… “..
മീരയുടെ പൂച്ചക്കണ്ണുകളിൽ കണ്ടത് പകയാണോ, പ്രതികാരമാണോ,അതോ തന്നോടുള്ള അഭിനിവേശമാണോ എന്ന് നിർവചിക്കാൻ അപ്പൂനായില്ല..
ആ കണ്ണുകളിൽ കാണുന്നത് അനുരാഗമാണോന്ന് പോലും ഒരു വേള അവന് തോന്നിപ്പോയി..
അപ്പു സ്ഥലകാല ബോധം മറന്നിരുന്നു..
അവൻ സോഫയിൽ നിന്നെണീറ്റ് തൊട്ടുമുന്നിലിരിക്കുകയായിരുന്ന മീരയുടെ കയ്യിൽ പിടിച്ചു..
പിന്നെയാ കൈ തന്റെ നെഞ്ചോട് ചേർത്തു.. മീരയും കസേരയിൽ നിന്നെണീറ്റു..
“”ഞാനെന്തിനും റെഡിയാ…
മരിക്കേണ്ടി വന്നാലും മീരയുടെ കൂടെ ഞാൻ നിൽക്കും… പറ… ഞാനെന്താണ് ചെയ്യേണ്ടത്… ?.
ഗണേശനെ കൊല്ലണോ…?..
മീര പറഞ്ഞാൽ എന്തും ഞാൻ ചെയ്യും… എന്തും… “..
അപ്പൂന്റെ ശബ്ദം ഉറച്ചതായിരുന്നു..
അവനെന്തും
💬 Comments
View all comments