Chapter Title : വിശ്വാസം [Vincenzo]
ടെ ഒരു മെസേജ് കണ്ടു
നിയ : helloo👀എണീച്ചോ നീ?
ഞാൻ : ആടി പറ
നിയ : ഒന്നുല്ല ചുമ്മാ അയച്ചയ
ഞാൻ : ഇന്ന് ക്ലാസിനു പോണില്ലേ
നിയ : ആ ഉണ്ട്. ഈവെനിംഗ് ക്ലാസ്സ് കട്ട് ചെയ്തു....
ഞാൻ : പാർവണ ചോദിച്ചു ക്ലാസ്സ് കട്ട് ചെയുന്നതിനെ പറ്റി നീ എന്നോട് ഏതെങ്കിലും പറഞ്ഞോ എന്ന്
നിയ : എന്നിട്ട് നീ എന്ത് പറഞ്ഞു
ഞാൻ : ഇല്ല എന്ന്
നിയ : aahno daa ❤️ tnx 😁
അറിഞ്ഞോ അറിയാതെയോ ഇവൾ ഈടെ ആയിട്ട് അവന്റെ കാര്യം പറഞ്ഞ് എന്നെ വല്ലാണ്ട് insecured ആകുന്നുണ്ട് 🥲. പക്ഷെ അവൾ അറിഞ്ഞോണ്ട് അല്ലല്ലോ... ആ എന്തേലും ആകട്ടെ... ഇവൾക്ക് എന്നോട് ഇപ്പോഴും ഇഷ്ടത്തിന് കുറവൊന്നും ഇല്ലല്ലോ അത് തന്നെ മതി എം.. ധാരാളം എന്ന് വിചാരിച്ചു 😇
ഞാൻ : നീ അവന്റെ അടുത്ത് എല്ലാ കാര്യവും ഷെയർ ആകാറുണ്ടോ
നിയ : ആടാ ഉണ്ടല്ലോ... ഞങ്ങൾ തമ്മിൽ അങ്ങനെ യാതൊരു മറയും ഇല്ല... He is my bestfriend❤️😇
ഞാൻ : നീ എന്നെ കുറിച്ച് അവനോട് പറഞ്ഞിട്ടുണ്ടോ
നിയ : 😮 ഇല്ലെടാ.... ഞാൻ പറയണോ
എന്ത് പറയണം എന്ന് അറിയാതെ കുറച്ച് നേരം ഞാൻ ഇങ്ങനെ നിന്നു. എന്തായാലും ok പറഞ്ഞേക്കാം ഇനി അവനു ഇവളോട് ഒരു ലവ്വോ മറ്റോ തോന്നിയിട്ടുണ്ടേൽ എന്നെ പറ്റി അറിയുമ്പോ നിൽക്കുവല്ലോ എന്ന് വിചാരിച്ചു
ഞാൻ : ആടി നീ പറഞ്ഞോ
💬 Comments
View all comments