Chapter Title : വിസിറ്റിങ് ? അൻസിയ ?
ആണ് പണി.... കഴിഞ്ഞ വരവിൽ ഒരു ആറു മാസം മുന്നേയാണ് മുസ്തഫാടെ കൂട്ടുകാരനും നാട്ടിലെ പ്രമാണിയും ആയ ഷംസുവിന്റെ മകൾ തസ്നിയെ ഹസീമിന് കല്ല്യാണം കഴിച്ചു കൊടുത്തത്... ഹസീമിനെ ആലോചിച്ചു ഇങ്ങോട്ട് വന്ന കാര്യം ആണെന്ന് പറയുക ആകും ശരി... ഉമ്മയും ഉപ്പയും കണ്ട പെണ്ണ് മതി എന്ന് അവൻ മുന്നേ ഉറപ്പിച്ചതും ആയിരുന്നു.... തിരിച്ച് ദുബായിലേക്ക് പോകുമ്പോ അവളെയും ഹസീം കൊണ്ടു പോയി കമ്പനി വക റൂമും എല്ലാ സൗകര്യവും അവനുണ്ടായിരുന്നു..... അയ്യൂബിനെ ഹസീമിന് കണ്ടുകൂടാ എന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല അവന്റെ കയ്യിലിരിപ്പ് തന്നെ... നാട്ടിൽ ഉള്ള സമയത്ത് ഹസീം കയ്യോടെ പിടിച്ചിരുന്നു അവന്റെ വെള്ളമടി....
ജോലിക്ക് പോകാനായി ഇറങ്ങുമ്പോൾ ആണ് ഉപ്പാടെ മിസ്സ്കോൾ വന്നത് സാധാരണ ഇങ്ങനെ വിളിക്കാറില്ലല്ലോ എന്നോർത്ത് ഹസീം അപ്പൊ തന്നെ തിരിച്ചു വിളിച്ചു.....
"നീ തിരക്കിൽ ആണൊട....??
അങ്ങേ തലക്കൽ ഉപ്പാടെ ചോദ്യം കേട്ടവൻ അല്ലെന്ന് പറഞ്ഞു...
"നീ അയ്യൂബിനെ അങ്ങോട്ട് കൊണ്ടുപോ.... ഇവിടെ നിന്നാൽ അവൻ ശരിയാകില്ല....."
"ഞാൻ നോക്കുന്നുണ്ട് ഉപ്പാ...."
"അത് അറിയാം... ഒരു വിസിറ്റിങ് എടുത്ത് കൊണ്ട് പോയി വല്ലതും നോക്ക്...."
"ആ കൊണ്ടു വരാം...."
"വന്നാൽ നിന്റെ കൂടെ നിർത്താൻ പറ്റുമോ....??
"ഇവിടെ ആകെ ഒരു റൂമല്ലേ.... അവൻ അഡ്ജസ്റ്റ് ചെയ്ത് നിക്കേണ്ടി വരും.... ചെറിയ ഒരു ഹാൾ ഉണ്ട്...."
"വല്ല ജോലിയും ശരിയായി കമ്പനി റൂമിലെ ക്യാമ്പിൽ കിടക്കാൻ ഉള്ള ആളല്ലേ... അതൊരു ചെറിയ എക്‌സ്പീരീയൻസ് പോലും ആകില്ല..... "
അത് കേട്ട് ഹസീം ഒന്ന് ചിരിച്ചു.....
"എന്ന വിസിറ്റിങ്ങിന്
💬 Comments
View all comments