0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 24.2K

കൊടുത്തോ ഉപ്പാ.... അത് കിട്ടിയിട്ട് ടിക്കറ്റ് എടുക്കാം ...."

"ആ ശരി...."

തൊട്ടരികിൽ നിന്ന് എല്ലാം കേട്ട തെസ്നി ഹസീമിനെ കളിയാക്കി കൊണ്ട് ചോദിച്ചു...

"മുടിയനായ പുത്രനെ വാപ്പ നാട് കടത്തുക ആണോ.....??

"അവൻ അവിടെ നിന്നാൽ കൈ വിട്ടു പോകുമെന്ന പറയുന്നേ...."

"നിങ്ങൾക്ക് എല്ലാം എന്താ.... അവന് വയസ്സ് ഇരുപത്തി നാല് അല്ലെ അല്ലാതെ നാല്പത് ഒന്നുമല്ലല്ലോ.... അപ്പൊ അതിന്റെതായ കുസൃതികൾ എല്ലാം ഉണ്ടാകും... അല്ലാതെ എല്ലാവരും ഇക്കാടെ പോലെ ആകുമോ....??

"എനിക്ക് എന്താടി കുറവ്..??

"കുറവ് അല്ല.... എല്ലാം കൂടുതൽ ആണ്.... വെറുതെ രാവിലെ തന്നെ അടികൂടേണ്ട പണിക്ക് പോകാൻ നോക്ക്...."

ചാടി കളിച്ച് അകത്തേക്ക് പോയ തസ്നിയെ അവൻ നോക്കി നിന്നു.... എന്നിട്ട് കാറിന്റെ ചാവിയും എടുത്തു പുറത്തേക്ക് ഇറങ്ങി......

അയ്യൂബ് പുറത്തിറങ്ങി വന്ന ഉടനെ സുഹ്റ അവനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.... ഉപ്പാടെ തീരുമാനം ആയതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് അവന് തോന്നി.... എന്നാലും ഇക്കാടെ കൂടെ നിക്കേണ്ട അവസ്‌ഥ ഓർത്താണ് ഒടുക്കത്തെ ഉപദേശം ആണ് അവൻ... വേഗം പണി ശരിയാക്കി റൂം മാറണം ... എന്തായാലും പത്തിരുപത് ദിവസം കൂടി ഇവിടെ കിട്ടും അത് അടിച്ചു പൊളിക്കണം..... ഉമ്മ വിളമ്പി തന്ന ഭക്ഷണം എടുത്ത് കഴിച്ചവൻ ബൈക്കും എടുത്ത് പുറത്തേക്ക് ഇറങ്ങി........

ജനുവരി ആദ്യത്തോടെ തന്നെ അയ്യൂബ് ദുബായ് എയർപോർട്ടിൽ വന്നിറങ്ങി.... ഹസീമിന് വിളിക്കാൻ വരാൻ പറ്റുന്ന സമയം നോക്കി വ്യഴാഴ്ച രാത്രി ആണ് അവൻ ടിക്കറ്റ് എടുത്തത്.... അവനെയും കാത്തു പുറത്ത് നിന്ന ഹസീം അവന്റെ വരവ് കണ്ട് നെറ്റി

💬 Comments

View all comments