0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 24.2K

ചുളിച്ചു... ഇപ്പൊ അഴിഞ്ഞു വീഴും എന്ന മട്ടിൽ ആയിരുന്നു അവന്റെ പാന്റ്... ഇതൊക്കെ എന്ത് പാഷൻ വന്ന ഉടനെ തന്നെ അടി കൂടേണ്ട എന്ന് കരുതി ഹസീം ഒന്നും മിണ്ടിയില്ല.... ഇക്കാനെ കണ്ട് അയ്യൂബ് അടുത്തേക്ക് നടന്നു....

"ഇക്കാ കുറെ നേരമായ വന്നിട്ട്....??

"അരമണിക്കൂർ...."

"ബാബി വന്നില്ലേ....??

"ഇല്ല അവൾ ഇല്ലെന്ന് പറഞ്ഞു...."

അത് നുണ ആണെന്ന് അവന് അറിയാം... അങ്ങനെ പുറത്തേക്ക് ഒന്നും കൊണ്ടു പോകുന്നത് ഇക്കാക്ക് ഇഷ്ടമല്ല.... ഇക്കാനെ നോക്കി തലയാട്ടി കൊണ്ട് പിന്നാലെ കാർ ലക്ഷ്യമാക്കി നടന്നു.... പാർക്കിങ്ങിൽ കിടന്ന ക്യാമറി കാറിന്റെ ഡിക്ക് തുറന്ന് ബാഗും മറ്റു സാധനങ്ങളും അങ്ങോട്ട് വെച്ചു.... വീട്ടിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ അവന്റെ ശ്രദ്ധ റോഡരികിലെ കൂറ്റൻ കെട്ടിടങ്ങളും ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളും ആയിരുന്നു..... മൈൻ റോഡിൽ നിന്നും ഇടുങ്ങിയ വഴിയിലൂടെ കുറച്ചു പോയതിന് ശേഷം വണ്ടി ഒരു കച്ചയിലേക്ക് കയറ്റി പാർക്ക് ചെയ്ത് ഹസീം ഇറങ്ങി....

"ഇവിടെ ആണോ....??

"ഉം...."

ഇക്കാടെ പിറകെ ഇറങ്ങി അവൻ സാധനങ്ങൾ എല്ലാം എടുത്ത് അടുത്ത് കണ്ട ബിൽഡിങ്ങിലേക്ക് കയറി... ലിഫ്റ്റിൽ കയറി ഇക്കാ പതിനഞ്ച് അമർത്തിയപ്പോ വിശ്വാസം വരാതെ ഇക്കാനെ ഒന്ന് നോക്കി.... നിമിഷ നേരം കൊണ്ട് മുകളിൽ എത്തിയ അവർ പുറത്തിറങ്ങി നേരെ കണ്ട വാതിൽ തുറന്ന് അകത്തേക്ക് കയറി.... അകത്ത് കയറി ചുറ്റിലും ഒന്ന് നോക്കി ഒരു റൂം ചെറിയ ഒരു ഹാൾ അതിന്റെ സൈഡിൽ ആയി ഒരു ബെഡ് ഇട്ടിട്ടുണ്ട് അത് തനിക്ക് ഉള്ളത് ആണെന്ന് അവന് തോന്നി... ബാത്രൂം അകത്ത്

💬 Comments

View all comments