Chapter Title : വിസ്മയ 8 [Vashalan]
ഉണ്ടല്ലേ?"
അബിക്ക് താൻ പറഞ്ഞതിന്റെ ഗൗരവം അപ്പോഴാണ് പിടികിട്ടിയത്. അവൻ വല്ലാതെ പതറി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി. അവൾ അവനെ നോക്കി കുസൃതിയോടെ ചിരിച്ചു. അവനെ കൂടുതൽ വട്ടം കറക്കാൻ നിൽക്കാതെ അവൾ റൂമിലേക്ക് നടക്കാൻ തുടങ്ങി. പോകുന്ന വഴിക്ക് അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു: "ചേട്ടന്റെ ആഗ്രഹം അതെങ്കിൽ ഞാൻ അത്
നിറവേറ്റിത്തരാം. പക്ഷേ പകരം, നമ്മൾ ചെറുപ്പത്തിൽ കളിക്കുമ്പോൾ ഞാൻ പറഞ്ഞ ആ ഡ്രസ്സുകളൊക്കെ ചേട്ടൻ എനിക്ക് വാങ്ങിത്തരണം കേട്ടോ!"
അവൾ റൂമിലേക്ക് പോയെങ്കിലും അബി അവിടെ തറഞ്ഞുപോയിരുന്നു. അവളുടെ ആ വാക്കുകൾ അവന്റെ ഉള്ളിൽ വലിയൊരു തരിപ്പ് ഉണ്ടാക്കി. വിസ്മയയുടെ 'ചെറുപ്പത്തിലെ ആഗ്രഹം' എന്ന വാക്ക് അവന്റെ ഓർമ്മകളെ പഴയൊരു കാലത്തേക്ക് കൊണ്ടുപോയി. പണ്ട് അവൾ വീഡിയോ ഗെയിം കളിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ ഇടുന്നതുപോലെയുള്ള വസ്ത്രങ്ങൾ വേണമെന്ന് വാശി പിടിച്ചതും, അത് വാങ്ങിത്തരാമെന്ന് അവൻ കൊടുത്ത വാക്കും അവന്റെ മനസ്സിൽ ഒരു സ്വപ്നം പോലെ തെളിഞ്ഞു. താൻ വീണ്ടും അവളുടെ കെണിയിലേക്ക് ആഴത്തിൽ വീഴുകയാണെന്ന് അബിക്ക് തോന്നിത്തുടങ്ങി.
💬 Comments
View all comments