Chapter Title : വിസ്മയ 8 [Vashalan]
ശേഷം സമാധാനമായിട്ട് ഉറങ്ങിയത് ഇന്നലെ രാത്രിയാ."
അത്രയും പറഞ്ഞ് അവൾ തന്റെ മുറിയിലേക്ക് നടന്നു. ഇതേസമയം അടുക്കളയിൽ നിന്ന് അച്ഛന് കൊടുക്കാനായി കോഫിയുമായി ഹാളിലേക്ക് വരികയായിരുന്നു അമ്മ. വിസ്മയ പോകുന്ന വഴിയിലാണ് അമ്മ അവളെ കാണുന്നത്.
അമ്മ: "അബി എഴുന്നേറ്റില്ലേ മോളേ?"
വിസ്മയ: "ആഹ്, അവൻ എഴുന്നേറ്റു അമ്മേ..."
അവൾ അമ്മയോടും അത്രയും പറഞ്ഞ് വേഗം തന്റെ റൂമിലേക്ക് കയറിപ്പോയി. അമ്മ ഹാളിലേക്ക് വന്ന് അച്ഛന് കോഫി കപ്പ് നൽകിക്കൊണ്ട് അബിയുടെ മുറിക്ക് നേരെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
അമ്മ: "അബീ... വിസ്മയേ... രണ്ടാളും വേഗം പോയി കുളിച്ച് വാ. ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്, ചൂടോടെ കഴിക്കാം."
അമ്മയുടെ ശബ്ദം കേട്ടതോടെ അബി പതുക്കെ ഒരു ദീർഘശ്വാസം വിട്ടു. വിസ്മയ കാര്യങ്ങൾ വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തതുകൊണ്ട് തൽക്കാലം ഒരു അപകടവും ഉണ്ടായില്ലെന്ന് അവന് മനസ്സിലായി. എങ്കിലും, അച്ഛനോട് അവൾ പറഞ്ഞ "കുറെ നാളുകൾക്ക് ശേഷം സമാധാനമായി ഉറങ്ങിയത് ഇന്നലെയാ" എന്ന വാചകം അവന്റെ ഉള്ളിൽ വീണ്ടും
വല്ലാത്തൊരു തരിപ്പ് ഉണ്ടാക്കി.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ വെച്ച് അഭിക്കും വിസ്മയയ്ക്കും പരസ്പരം മുഖത്തോടു മുഖം നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അബി പരമാവധി അവളെ ഒഴിവാക്കാനും അവളിൽ നിന്ന് മാറി നടക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. വിസ്മയയുടെ നോട്ടം തന്റെ നേർക്ക് വരുമ്പോഴൊക്കെ അവൻ തിരിഞ്ഞു കളഞ്ഞു. അവളുടെ മനസ്സിൽ കുറ്റബോധമില്ലെങ്കിലും തന്റെ ഭാഗത്തുനിന്നുണ്ടായ മാറ്റവും അകൽച്ചയും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും അവൾ അവനെ നിർബന്ധിക്കാനോ കൂടുതൽ സംസാരിക്കാനോ മുതിർന്നില്ല; എല്ലാം സാധാരണ നിലയിലാകാൻ അവൻ കുറച്ചു സമയം എടുക്കട്ടെ എന്ന്
💬 Comments
View all comments