Chapter Title : വിസ്മയ 8 [Vashalan]
അത് തടഞ്ഞു, കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ വളരെ കൂളായി വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
ഹാളിൽ പത്രം വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു അച്ഛൻ. അബിയുടെ മുറിയിൽ നിന്ന് വിസ്മയ ഇറങ്ങി വരുന്നത് കണ്ടപ്പോൾ അച്ഛൻ പത്രത്തിൽ നിന്ന് കണ്ണുകളുയർത്തി അവളെയൊന്ന് നോക്കി.
അച്ഛൻ: "നീ ഇന്നലെ അഭിയുടെ മുറിയിലാണോ കിടന്നത്?"
അച്ഛന്റെ ചോദ്യം കേട്ടതും മുറിക്കുള്ളിൽ നിന്നിരുന്ന അഭിയുടെ നെഞ്ച് ഒന്നുകൂടി പടപടാ മിടിക്കാൻ തുടങ്ങി. അവൻ ശ്വാസമടക്കിപ്പിടിച്ച് വാതിലിനരികിലേക്ക് നീങ്ങിനിന്നു. എന്നാൽ വിസ്മയയുടെ മുഖത്ത് യാതൊരു ഭയവുമില്ലായിരുന്നു. അവൾ ചുണ്ടിൽ ഒരു ചെറിയ ചിരി വരുത്തിക്കൊണ്ട് വളരെ സ്വാഭാവികമായി മറുപടി പറഞ്ഞു.
വിസ്മയ: "അതെ അച്ഛാ... ഇന്നലെ രാത്രി നല്ല മഴയും കനത്ത ഇടിയും മിന്നലുമൊക്കെ ആയിരുന്നില്ലേ. എനിക്ക് വല്ലാതെ പേടി തോന്നി. അതുകൊണ്ട് ഞാൻ പെട്ടെന്ന് ചേട്ടന്റെ റൂമിലേക്ക് പോന്നതാ."
അവളുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി കേട്ടപ്പോൾ അച്ഛന് യാതൊരു സംശയവും തോന്നിയില്ല. അദ്ദേഹം പതുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.
അച്ഛൻ: "എന്നിട്ട് പേടിയൊക്കെ മാറി നന്നായി ഉറങ്ങിയോ?"
വിസ്മയ: "ഉറങ്ങി അച്ഛാ... കുറെ നാളുകൾക്ക് ശേഷം സമാധാനമായിട്ട് ഉറങ്ങിയത് ഇന്നലെ രാത്രിയാ."
അത്രയും പറഞ്ഞ് അവൾ തന്റെ മുറിയിലേക്ക് നടന്നു. ഇതേസമയം അടുക്കളയിൽ നിന്ന് അച്ഛന് കൊടുക്കാനായി കോഫിയുമായി ഹാളിലേക്ക് വരികയായിരുന്നു അമ്മ. വിസ്മയ പോകുന്ന വഴിയിലാണ് അമ്മ അവളെ കാണുന്നത്.
അമ്മ: "അബി എഴുന്നേറ്റില്ലേ മോളേ?"
വിസ്മയ: "ആഹ്, അവൻ എഴുന്നേറ്റു അമ്മേ..."
അവൾ അമ്മയോടും അത്രയും പറഞ്ഞ് വേഗം തന്റെ റൂമിലേക്ക് കയറിപ്പോയി. അമ്മ ഹാളിലേക്ക് വന്ന് അച്ഛന് കോഫി കപ്പ് നൽകിക്കൊണ്ട് അബിയുടെ മുറിക്ക് നേരെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:
അമ്മ: "അബീ... വിസ്മയേ... രണ്ടാളും വേഗം പോയി കുളിച്ച് വാ. ബ്രേക്ക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്, ചൂടോടെ കഴിക്കാം."
അമ്മയുടെ ശബ്ദം കേട്ടതോടെ അബി പതുക്കെ ഒരു ദീർഘശ്വാസം വിട്ടു. വിസ്മയ കാര്യങ്ങൾ വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തതുകൊണ്ട് തൽക്കാലം ഒരു അപകടവും ഉണ്ടായില്ലെന്ന് അവന് മനസ്സിലായി. എങ്കിലും, അച്ഛനോട് അവൾ പറഞ്ഞ "കുറെ നാളുകൾക്ക് ശേഷം സമാധാനമായി ഉറങ്ങിയത് ഇന്നലെയാ" എന്ന
💬 Comments
View all comments