Chapter Title : വിത്തുകാള 8 [Rathi Devan] [Climax]
നമുക്ക് താഴോട്ട് പോകാം. ഇത്ര അടുത്തെത്തിയിട്ടും അച്ചൻ വന്നു നോക്കാഞ്ഞിട്ടാവും മോള് കരയുന്നത്."
"അവൾക്കിപ്പോൾ ഒന്നര വയസ്സയിട്ടുണ്ടാകും അല്ലെ?"
"ആ" രണ്ടു പേരും താഴോട്ടിറങ്ങി.
പിറ്റേന്ന് രാവിലെ വിജയമ്മക്കൊപ്പമാണ് വിനയൻ ഇറങ്ങിയത്. അന്നവൻ കോളേജിൽ പോയില്ല. വിജയമ്മയുടെ കൂടെ മെഡിക്കൽ കോളേജിലേക്ക് പോയി. വഴിക്ക് വിശേഷങ്ങളൊക്കെ പറഞ്ഞു. രാജന്റെ അസുഖം കൂടി വരികയാണ്. അത് അവർക്കിപ്പോൾ അറിയാം. വീട്ടിലാരോടും പറഞ്ഞിട്ടില്ല. കമ്പനിയിൽ ലീവില്ല എന്ന് പറഞ്ഞാണ് അവളുടെ കൂടെ അമ്മയെ അയച്ചത്.മെഡിക്കൽ കോളേജിലെ കാര്യങ്ങൾ ഒന്നൊന്നര മണിക്കൂറിനുള്ളിൽ കഴിഞ്ഞു.
"നമുക്കൊരു സിനിമക്ക് പോയാലോ?" വിനയൻ ചോദിച്ചു.
"ആരെങ്കിലും കണ്ടാലോ?"
"വിജയമ്മയെ ആർക്കും അറിയില്ലല്ലോ?മാത്രമല്ല നൂൺ ഷോയ്ക് അധികം ആളുകളുണ്ടാവുകയുമില്ല. "
"ആ ,എന്നാൽ പോകാം"
ഒരു പ്രണയ ചിത്രമായിരുന്നു. അവന്റെ കൈ കോർത്ത് പിടിച്ച് തോളിൽ തല ചായ്ച്ച് കിടന്ന് സിനിമ കാണുമ്പോൾ അവൾക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധംതോന്നി.സിനിമ കഴിഞ്ഞ് ഹോട്ടലിൽ കയറി.അന്നത്തെ ഭക്ഷണം വിജയമ്മയുടെ വകയായിരുന്നു.
"വിനൂ ,ഞാൻ വന്നത് മറ്റൊരു കാര്യം കൂടി മനസ്സിൽ കരുതിയാണ്" ഭക്ഷണം കഴിക്കുന്നതിനിടയിൽ വിജയമ്മ പതിയെ പറഞ്ഞു.വിനയൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി.
"രാജേട്ടന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. എന്റെ നിർബന്ധം കൊണ്ടാണ് മരുന്നുകളൊക്കെ കഴിക്കുന്നത്. നമ്മുടെ മോൾ ഒറ്റപ്പെട്ട് വളരരുത് എന്നെനിക്കുണ്ട് .അവൾക്ക് ഒരനിയനോ അനിയത്തിയെ വേണം."
അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിനയൻ അവരുടെ തുടയിൽ തന്റെ കയ്യമർത്തി.
"കരയല്ലേ.ആരേലും കാണും. ഞാനില്ലേ? വിജയമ്മേടെ വിനുകുട്ടൻ?" കണ്ണ് നീരിനുള്ളിലൂടെ അവർ ചിരിച്ചു.
"പക്ഷെ നമ്മളെങ്ങിനെ.............? നിന്റെ അച്ഛൻ, അമ്മ, എന്റെ അമ്മ "
"ഇന്ന് അമ്പലത്തിൽ കൊടിയേറ്റമാണ്.
💬 Comments
View all comments