0%

Chapter Title : വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC]

Author : Kambikathakal Read All Parts 174

വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത

അവിടെയും ഇവിടെയും

Vivahantharam Navavadhuvinte Chintha Avideyum Evideyum

Author : DKC


"ങ്‌ ഹാ നിങ്ങളെത്തിയോ? യാത്രയും താമസവും ഒക്കെ സുഖമായിരുന്നോ?"

"ഉം"

ബാഗ് അകത്തേക്ക് എടുത്തു വെച്ച് കൊണ്ടു അരുൺ മൂളി.

"നിങ്ങൾ കുളിച്ചിട്ട് വരൂ... ഞാൻ ചായ ഇടാം." അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു.

അരുണും തനുജയും വിവാഹത്തിന്റെ പിറ്റേന്നാണ് മൂന്നാറിനു പുറപ്പെട്ടത്. രണ്ടുപേർക്കും ലീവ് കുറവായിരുന്നു. അതുകൊണ്ടു വിരുന്നിനൊന്നും പോകാതെ മധുവിധുവിന് തന്നെ മുൻഗണന കൊടുത്തു.

അരുണും തനുജയും കുളിച്ചെത്തിയപ്പോഴേക്കും ചായ മേശപ്പുറത്തു റെഡിയായിരുന്നു. ചായ ഊതിക്കുടിച്ചുകൊണ്ട് അവർ യാത്രവിശേഷങ്ങൾ അച്ഛനോടും അമ്മയോടും വിവരിച്ചു.

"ഫോട്ടോസ് എടുത്തത് ടീവിയിലോട്ട് കണക്ട് ചെയ്ത് കാണിക്ക്" സാവിത്രി അരുണിനോടായി പറഞ്ഞു.

"ഒത്തിരി ഫോട്ടോസുണ്ടമ്മേ. നാളെ വിശദമായി കാണാം".

അരുൺ തനുജയെ നോക്കി കണ്ണിറുക്കി. അവൾക്ക് ആ കണ്ണിറുക്കലിന്റെ അർത്ഥം മനസ്സിലായി. ശരിയാണ് ഫോട്ടോസ് സോർട് ചെയ്തിട്ടെ അച്ഛനേം അമ്മേം കാണിക്കാൻ പറ്റൂ.

"നാളെ രണ്ടുപേരും ജോലിക്ക് പോകുന്നുണ്ടോ"

"പോണം അമ്മേ, സത്യം പറഞ്ഞാൽ ജോലിക്ക് പോകാൻ മടിയായി."

തനുജയാണ് മറുപടി നൽകിയത്

അരുണിന്റെ അച്ഛൻ രാധാകൃഷ്ണൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ സാവിത്രി ഒരു പ്രൈവറ്റ് ഫെമിൽ അക്കൗണ്ടന്റ്. ഒരു പ്രശസ്ത ആശുപത്രിയിലെ ഫിസിയൊ തെറാപ്പിസ്റ്റാണ് അരുൺ. തനുജ ആശുപത്രിക്കടുത്തുള്ള ഒരു സ്പെഷ്യൽ നീഡ്‌സ് കുട്ടികളുടെ സ്കൂളിലെ ടീച്ചറും.

മുഷിഞ്ഞ വസ്ത്രങ്ങൾ പെട്ടിയിൽനിന്നെടുത്തു അലക്കാനായി മാറ്റി വെക്കുമ്പോഴാണ് അത്താഴം കഴിക്കാനുള്ള സാവിത്രിയുടെ വിളി കേട്ടത്.

അരുണുമായി ഊണ് മുറിയിൽ ചെന്ന തനുജ കണ്ടത് ആഹാരം കഴിക്കാനുള്ള പാത്രങ്ങൾ തുണികൊണ്ട് തുടക്കുന്ന അച്ഛനെയാണ്.

💬 Comments

View all comments