0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 331
ഒന്നാണിത്.ഇത് പ്രണയമുള്ളവർക്കിടയിലുള്ള ഒരു ആലിംഗനരീതിയാണ്.ഇതിനെ ഇന്റിമേറ്റ് ഹഗ് എന്നും വിളിക്കാറുണ്ട്. നിങ്ങളുടെ സുഹൃത്തുക്കളെയോ മാതാപിതാക്കളെയോ ഈ രീതിയിൽ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഞാൻ പറയുന്നില്ല,കാരണം മിക്കയാളുകളും തങ്ങളുടെ പ്രിയപ്പെട്ടവരെ ഈ രീതിയിൽ ആലിംഗനം ചെയ്യാറുണ്ട്. ഇതൊരു റൊമാന്റിക് ആലിംഗനമാണ്, പ്രണയത്തിലുള്ള ആളുകൾ ഈ രീതിയിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. ഇണകൾ പരസ്‌പരം നോക്കുമ്പോൾ‌, അവർ‌ വളരെയധികം സമയം ഒന്നിച്ച് ചിലവഴിക്കുമ്പോൾ‌,തമ്മിലുള്ള സ്നേഹം അനുഭവിച്ചറിയാൻ ഈ ഒരു ആലിംഗനരീതിയിലൂടെ സാധിക്കാറുണ്ട്. കണ്ണുകൾ തമ്മിൽ സമ്പർക്കം പുലർത്തുന്ന,ശരീരങ്ങൾ പൂർണ്ണമായും ഇഴുകിച്ചേരുന്ന ഈ ആലിംഗനരീതിയിൽ കണ്ണുകളുടെ സമ്പർക്കം നിങ്ങളെ ഒരു പുതിയ ഒരു ലോകത്തിലേക്ക് കൊണ്ടുപോകുന്നു, കാരണം കണ്ണുകൾ തമ്മിലുള്ള സംസർഗത്തിന് ശാരീരിക സ്പർശനത്തേക്കാൾ കൂടുതൽ നിങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും. ഇതുപോലുള്ള ആലിംഗനങ്ങൾ നിങ്ങളനുഭവിക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്കിടയിൽ ഒരു പ്രത്യേക അനുഭൂതി ഉരുത്തിരിയുന്നു എന്നാണ്. ***** 9)ദി പിക് പോക്കറ്റ് ഹഗ് =================== നിങ്ങളുടെ പങ്കാളിയ്ക്ക് മാത്രം നൽകാൻ കഴിയുന്ന,ഒരല്പം കുസൃതി നിറഞ്ഞ ആലിംഗന രീതിയാണിത്. നിങ്ങളുടെ കൈകൾ പങ്കാളിയുടെ പിന്നിലെ പോക്കറ്റുകളിലിടുന്ന രീതിയിൽ അവരെ കെട്ടിപ്പിടിക്കുക എന്നതാണ് ഇവിടെ ചെയ്യുക. അവർക്ക് ഒരേ സമയംതന്നെ തിരിച്ചു നിങ്ങളോടും ഇങ്ങനെ ചെയ്യാൻ കഴിയും.അവരങ്ങനെ ചെയ്യുന്നു എങ്കിൽ അവരത് ആസ്വദിക്കുന്നു എന്നാണ് അർത്ഥം. പങ്കാളികൾ തനിച്ചായിരിക്കുമ്പോഴോ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമോ ആയിരിക്കുമ്പോൾ ഈ രീതിയിൽ ആലിംഗനം ചെയ്യാവുന്നതാണ്. നിങ്ങളുടെ പങ്കാളി നിങ്ങളെ ഈ രീതിയിൽ ആലിംഗനം
ചെയ്യുകയാണെങ്കിൽ,ആ വ്യക്തി നിങ്ങളെ ആഴമായി സ്നേഹിക്കുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കുവാൻ സാധിക്കും.ഈ ആലിംഗനത്തിലൂടെ അയാളുടെ എല്ലാ സ്നേഹവും വാത്സല്യവും കാണിക്കുവാനാണ് ശ്രമിക്കുക.പങ്കാളികൾക്ക് ഈ ആലിംഗനരീതി അതിന്റെ എല്ലാ അർത്ഥത്തിലും

💬 Comments

View all comments