Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ 3 [ഫ്ലോക്കി കട്ടേക്കാട്]
രാമേട്ടനെ വിളച്ചു വരാൻ പറഞ്ഞു.
ഞാനും ഇത്തയും കൂടി ആ നാലുകെട്ടിന്റെ പൂമുഖത്തു രാമേട്ടന് വേണ്ടി കാത്തിരിക്കുകയാണ്. ഇടക്ക് ശാരി എന്നെ വിളിച്ചു. മഴ തകർത്തു പെയ്യുകയാണ്. തോപ്പ് മുഴുവൻ ഇരുട്ട് പകർന്നിട്ടുണ്ട്. വീശിയടിക്കിന്ന കാറ്റിൽ തൂവുന്ന ചെറിയ ജലകണങ്ങൾ ഇത്തയുടെ മുഖത്ത് പതികുന്നത് ഞാൻ ഒളിക്കണ്ണിട്ട് നോക്കി. എനിക്കെന്തോ ഇത്തയെ നേരിട്ട് സമീപിക്കാൻ ഒരു മടിയുള്ളത് പോലെ.
ഇത്ത മഴ ആസ്വദിക്കുകയാണ്.. കറുത്ത കൂന്തളിൽ വെള്ളത്തുള്ളികൾ ചേർന്നൊലിചിറങ്ങുന്നതിനെ ഞാൻ നിറഞ്ഞാസ്വാധിച്ചു....എനിക്കവരോട് മറ്റെന്തോ ഒരു വികാരം തോന്നുന്നു....
കവി, അതിനെ അനുരാഗമെന്നു വിളിക്കുമായിരിക്കും. ആയിരിക്കും!!!!
ഇത്തയുടെ സാമിഭ്യം എനിക്ക് സന്തോഷം നൽകുന്നുണ്ട്. ഇത്തയോടൊത്തുള്ള നിമിഷങ്ങളെ ഞാൻ മതിമറന്നസ്വാധിക്കുന്നുണ്ട് ഇത്തയുടെ കാര്യങ്ങളിൽ ശ്രദ്ധലുവാകാൻ ഞാൻ പോലുമറിയാതെ തന്നെ എനിക്കള്ളിൽ ഒരു ത്വര വരുന്നുണ്ട്... അതിനർത്ഥം അനുരാഗമാണോ???
എനിക്കറിയില്ല, നിങ്ങൾക്കെന്തു തോന്നുന്നു... അത് അനുരാഗം ആണോ? ആണെങ്കിൽ ഞാൻ ഞാൻ ചെയ്യുന്നത് തെറ്റല്ലേ??
ശരിയാണെങ്കിലും തെറ്റാണെങ്കിലും, എനിക്കിത്തയോടൊപ്പം ഇരിക്കുന്ന നിമിഷങ്ങൾ പ്രിയപ്പെട്ടതായി മാറുന്നുണ്ട്.....
എന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നു. ഇത്ത ഒരു നിമിഷം എന്നെ ഒളിക്കണ്ണിട്ട് നോക്കി. ഞാൻ മുഖം പതിയെ മാറ്റി,
ഒരുതരം ഒളിച്ചു കളി. ഇത്തയുടെ മുഖത്തെ ഭാവം ഒരുതരം പ്രണയിനിയുടെ മുഖഭാവം!!!!
ഇത്ത പതിയെ ചിരിച്ചു. മനസ്സിനുളിൽ മറ്റെന്തോ മുള പൊട്ടുന്നത് പോലെ, ഇത്ത ഇരിക്കുന്നിടത്തു നിന്നും എണീറ്റ് എന്റെ അരികിൽ വന്നിരുന്നു. എന്റെ ഹൃദയ മിടിപ്പുകൾ ഉച്ചത്തിൽ മിടിച്ചു തുടങ്ങുന്നു......
നാണമോ, അതോ മതെന്തോ ഒരു വികാരം... എനിക്ക് ഇത്തയെ നോക്കാൻ ആവുന്നില്ല. ഇന്ന് വരെ എനിക്കിങ്ങനെ തോന്നിയിട്ടില്ല. ഇത്തയിൽ നിന്നും മുഖം മറക്കാൻ ഞാൻ പാടുപെടുമ്പോൾ, മുഖത്തേക്ക് ഉതിർന്നു വീണ എന്റെ നീളൻ മുടി അതിനെന്നെ സഹായിച്ചു.
എന്നാൽ ആ മുടിയിഴകൾ ഇത്ത അവരുടെ കൈകൾ കൊണ്ടെടുത്തു എന്റെ ചെവിക്കു പുറകിൽ വെച്ചു വീണ്ടും എന്റെ മുഖത്തെ സ്വാതന്ത്രമാക്കി. ഇത്ത എന്റെ തോളിലൂടെ കൈവെച്ചിരുന്നു ... പഴയ ഓടിട്ട ആ നാലുകെട്ടിന്റെ ഇറയത്ത് നിന്നും വീഴുന്ന വെള്ളം അവർ കാലുകൾ നീട്ടിപിടിച്ചു കൊണ്ട് കാലിൽ വാങ്ങി... ആ വെള്ളത്തുള്ളികൾ അവരുടെ പാതങ്ങളിൽ തട്ടിത്തെറിക്കുന്നത്
💬 Comments
View all comments