0%

Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

കൊറേ പണിയുണ്ട്. ഞാൻ പണിക്കാരുമായി നാളെ തെന്നെ വരാം. തേങ്ങയും കുരുമുളകും നാളെ തന്നെ ഇടണം, അതു വിൽക്കണം കൊറേ പണി ഉണ്ട്…. രണ്ട് മൂന്നു ദിവസം വേണ്ടി വരും. പുറത്തും അകത്തുമായി ആകെ നാശമായി. മഴക്കാലം എത്തുമ്പോഴേക്കും എല്ലാം സെറ്റ് ആകണം .

നാദിറ : ആഹ്ഹ്… എന്നാൽ പോകാം..,

അവർ രണ്ട് പേരും കൂടി കാറിൽ കയറി. പോകുമ്പോൾ വീട്ടിലേക്കുള്ള വഴി മാറി അനീഷ് പോകുന്നത് നാദിറക്ക് സംശയമായി…. അവൾ അത് ചോദിക്കുകയും ചെയ്തു. അതിനു വെയിറ്റ് ചെയ്യ് എന്നൊരുത്തരമായിരുന്നു അനീഷ് നൽകിയത്.

കാർ നേരെ ചെന്ന് നിന്നത് ഒരു ക്ലിനിക്കിന് മുന്നിൽ ആയിരുന്നു. അനീഷ് നാദിറയോട് ഇറങ്ങാൻ പറഞ്ഞു. നാദിറക്ക് തന്നെ അത്ഭുദമായി.

അനീഷ് : ഇങ്ങള് ഈ ഇടെ ആയി വല്ലാതെ കിതക്കുന്നുണ്ട്. എന്താണ് എന്നൊന്ന് ചെക്ക് ചെയ്യാം അപ്പോയ്ന്റ്മെന്റ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്.

അവൾ അവനെ സൂക്ഷമാമായി ഒന്ന് നോക്കി. ഇത്രക്ക് കെയർ ചെയ്യുന്ന ആണ്പിള്ളേര് ഉണ്ടാവോ?? നാദിറക്ക് അത്ഭുദമായി…..

ഡോക്ടറെ കണ്ടു ബ്ലഡ്‌ ടെസ്റ്റ് കഴിഞ്ഞു റിസൾട്ട്‌ ഒക്കെ വന്നപ്പോഴേക്കും രണ്ട് മൂന്നു മണിക്കൂർ അങ്ങനെ പോയി. ബ്ലഡ്‌ റിസൾട്ട്‌ കണ്ട് ഡോക്ടറെ നാദിറയെ ഒന്ന് നോക്കി പിന്നേ അനീഷിനെയും

ഡോക്ടർ : നിങ്ങളുടെ വൈഫ്‌ ആണോ??

ഇത് കേട്ടതും അനീഷിന് ചിരി അടക്കാനായില്ല, അവൻ ഊറി ചിരിച്ചു. അപ്പോഴേക്കും നാദിറ, അല്ല അനിയൻ ആണെന്ന് പറഞ്ഞു..,

ഡോക്ടർ : ഓഹ് സോറി, അപ്പോൾ നാദിറ..,…… സംഗതി ഇത്തിരി സീരിയസ് ആണ്. ബാഡ് കളസ്ട്രോൾ ഇത്തിരി കൂടിയിട്ടുണ്ട്. ബോർഡർ ലൈനിൽ നിന്നും ഒരു 200മേലെ കേറിയിട്ടുണ്ട്.

നാദിറയുടെ കണ്ണ് തള്ളി, അനീഷ് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നും വരുത്തിയില്ല. അവൻ എന്തോ ആലോചിക്കുന്നത് പോലെ ആയിരിന്നു…. ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി…..

“ ഞാൻ ഇപ്പോൾ മെഡിസിൻ ഒന്നും എഴുതുന്നില്ല. യു ആർ യങ്, സൊ നന്നായി എക്സസൈസ് ചെയുക ഡെയിലി ഒരു മണിക്കൂർ എങ്കിലും വാക്കിങ് ചെയ്യുക പിന്നേ ഫുഡ്‌ കണ്ട്രോൾ ചെയ്യുക. ശേഷം 2 മാസം കഴിഞ്ഞു ഒന്ന്

💬 Comments

View all comments