Chapter Title : വിയർപ്പൊഴുകുന്ന ദൂരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]
പത്നി!!! കാണാൻ നല്ല മൊഞ്ചാണ്. മൊഞ്ചെന്ന് പറഞ്ഞാൽ മാലാഖമാർ തോറ്റു പോകുന്ന മൊഞ്ച്…..
ഒരുടെ ചിരി ഉണ്ടല്ലോ, അത് ഒരു ഒന്നൊന്നര ചിരിയാണ്. ചെറുപ്പത്തിലേ അച്ഛൻ മരിച്ച എന്നെ ഇന്ന് ചോരയും നീരുമുള്ള ഒത്ത ശരീരവുമുള്ള പെറപ്പ് ആക്കിയതിനു ഒരേ ഒരു കാരണം അഫ്സൽ ഇക്ക ആണ്.
അത്രയും സഹായിച്ചിട്ടുണ്ട് ഞങ്ങളെ, രണ്ട് ചേച്ചിമാരുടെ കല്യാണം ഒക്കെ നടന്നത് ആലോചിക്കുമ്പോൾ തന്നെ ഇക്കയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടാക്കും…..
ഇതൊക്കെ കൊണ്ട് തന്നെ ആ വീട്ടിലെ നിയമിക്കപ്പെടാത്ത കാര്യസ്ഥാനും ഡ്രൈവരും എല്ലാം ആണ് ഞാൻ. എനിക്കതിൽ സന്തോഷമേ ഒള്ളു….
അഫ്സൽക്ക അബുദാബിയിൽ ഒരു ഓയിൽ കമ്പനിയിൽ ആണ്. 4 മാസം കൂടുമ്പോൾ ലീവിന് വരും. വന്നു കഴിഞ്ഞാൽ പിന്നേ 22 ദിവസം കാണും. ആ 22 ദിവസം ഞാൻ ഭയങ്കര ബിസി ആണ്. ടൂർ, കള്ള് കുടി, ( കുടിക്കുന്നത് പക്ഷെ ഇത്താക്ക് ഒട്ടും ഇഷ്ടമല്ല, പക്ഷെ ഇക്ക അതൊക്കെ നൈസ് ആയിരുന്നു മാനേജ് ചെയ്യും)…..
“എന്റെ അനീഷേ, നിങ്ങൾക്ക് എന്ത് സുഖം ആണിത് കുടിക്കുമ്പോ കിട്ടുന്നത്??? അതിന്റെ കൂടെ പോകയും….. ഒരുജാതി വൃത്തി കെട്ട നാറ്റം അല്ലെ അത്…..”
ഇത്തയുടെ ഈ ചോദ്യത്തിന് ഇക്കാന്റെ റിപ്ലൈ ഉണ്ട്…..
“ഇജ്ജോന്നു ട്രൈ ആക്കി നോക്ക്, അപ്പോൾ അപ്പോ അറിയാല്ലോ ഈന്റെ രസം “
അത് കേട്ടാൽ ഇത്ത മുഖം വീർപ്പിചൊരു പോക്കുണ്ട്….
“ഇജ്ജ് നോക്കിക്കോ അനീഷേ ഒരീസം ഓള് കുടിക്കും….. “
എല്ലാം കഴിഞ്ഞാൽ ഇക്കയുടെ ഡയലോഗ് ഇതാണ്..
വര്ഷങ്ങളായി നടക്കുന്ന സംഭവങ്ങൾ ആണിത്. ഇന്ന് വരെ ഇത്ത കുടിച്ചിട്ടും ഇല്ല, കുടിപ്പിക്കാൻ ഇക്കാക്കോട്ട് പറ്റിയിട്ടും ഇല്ല. അത് മാത്രവുമല്ല കെട്ടിറങ്ങി പിറ്റേന്ന് ചെല്ലുമ്പോ, എനിക്ക് ഇത്താന്റെ ചീത്ത കേൾക്കാത്ത ദിവസവും ഉണ്ടായിട്ടില്ല….
“ആ സാധനത്തിനോട് പറഞ്ഞിട്ട് കാര്യമില്ല, ന്നാ അനക്കെങ്കിലും ബോധം ഉണ്ടുവോ ന്നു വിചാരിച്ചാൽ അതിനേക്കാൾ അപ്പുറത്താണ് നീ
ഇപ്പോൾ ഇക്ക ഗൾഫ് മതിയാക്കി തിരിച്ചു വരാനുള്ള പ്ലാൻ ആണ്. മൂപ്പരുടെ വാപ്പ, അലവിക്ക ഉണ്ടാക്കിയ വലിയ തെങ്ങിൻ തോപ്പ് ഭാഗം വെക്കാൻ വന്നപ്പോൾ, വിദേശത്ത് സെറ്റിൽഡ്
💬 Comments
View all comments