Chapter Title : വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]
ആദ്യം അവളുടെ മനസ്സിലൂടെ പോയത്.
മായയുടെ മുഖം കണ്ടപ്പോൾ തന്നെ അവൾക്കു തന്റെ വരവ് എന്തോ ബുദ്ധിമുട്ടു പോലെ തോന്നി എന്ന് ജോയ്‌ക്കു മനസ്സിലായി. അയാൾ എന്ത് പറയണം ചെയ്യണം എന്ന് അറിയാതെ വാതിൽക്കൽ നിന്നു.
മായ:- ജോ നാട്ടിൽ എപ്പോൾ എത്തി? അകത്തേക്ക് വരൂ ജോ. സോറി പെട്ടെന്ന് കണ്ടപ്പോൾ ഞാൻ ഷോക്ക്ഡ് ആയി പോയി. തീരെ പ്രതീക്ഷിച്ചില്ല.
ജോ:- ഞാൻ ഇന്ത്യയിൽ ഉണ്ടായിരുന്നു. നോർത്തിൽ ജാർഖന്ദിൽ ഒരു പ്രൊജക്റ്റ്. ആ കൂട്ടത്തിൽ തന്നെ കാണാമെന്നു കരുതി . 2 ആഴ്ച മുൻപ് ഇവിടെ എത്തി പിന്നെ. ക്വാറന്റൈൻ, ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഇന്നാണ് ഫ്രീ ആയതു. നമ്മൾ സംസാരിച്ചപ്പോൾ ഒക്കെ മനഃപൂർവം പറയാതെ ഇരുന്നാണ് തനിക്കു സർപ്രൈസ് തരാൻ.
മായ:- ഞാൻ ഈയിടെയായി കുറച്ചു തിരക്കിൽ ആയിരുന്നു. മകളുടെ വിവാഹ കാര്യം പറഞ്ഞിരുന്നല്ലോ അതിന്റെ ഓരോ കാര്യത്തിൽ പെട്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു.
ജോ:-ഞാൻ വന്നത് ബുദ്ധിമുട്ടായി കാണുമല്ലേ?
മായ:- താൻ ഒരിക്കലും എനിക്ക് ബുദ്ധിമുട്ടാകില്ല. പക്ഷെ സാഹചര്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മോളോടോ മറ്റാരോടോ ഞാൻ തന്നെ കുറിച്ച് പറഞ്ഞിട്ടില്ല ഇതുവരെ. കല്യാണം ഒക്കെ കഴിഞ്ഞു ഒന്ന് റിലാക്സ് ആയ ശേഷം തന്നെ കുറിച്ചും ട്രിപ്പിനെ കുറിച്ചും പറയാമെന്നു കരുതി.
മായയുടെ വാക്കുകൾ ജെനുവിന് ആയി ജോയ്‌ക്കു ഫീൽ ചെയ്തു. തനിക്കു അവളോട് ഇഷ്ടമോ പ്രണയമോ എന്തോ ഒക്കെ ആണ്. ബട്ട് മായയ്ക്ക് താൻ ഒരു നല്ല ഫ്രണ്ട് മാത്രം ആണ്. അത് ജോയ്‌ക്കു അറിയാം. ഒരു പക്ഷെ ഭാവിയിൽ മായ തന്നെയും ഇഷ്ടപെട്ടാലോ
💬 Comments
View all comments