0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 253
കുറച്ചുതവണ വെക്കേഷൻ സമയത്തും മറ്റും തറവാട്ടിൽ വന്നിട്ടുണ്ട്.പക്ഷേ ആ സമയങ്ങളിലെല്ലാം സഞ്ജു ഇവിടെയില്ലായിരുന്നു. ഒരിക്കൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് , പിന്നെ ഒരു സയൻസ് ഒളിംപ്യാഡ് അങ്ങനെയൊക്കെ. ഇതിനിടയ്ക്ക് ഒരു ദിവസം തറവാട്ടിലേക്കു വിളിച്ചപ്പോൾ നന്ദിതയുമായി സംസാരിച്ചതൊഴിച്ചാൽ ഇരുവരുമായും സമ്പർക്കമേ ഉണ്ടായിട്ടില്ല. ഓർമകളുടെ വേലിയിറക്കത്തിൽ സഞ്ജു ഒന്നു പുഞ്ചിരിച്ചു. 'ആ കൊല്ലല്ലേ ' വെളിയിൽ ഒരു ബൈക്കുകാരന്റെ ആർത്തനാദമാണ് അവനെ സ്വപ്നലോകത്തു നിന്നു തിരികെയെത്തിച്ചത്. ‘ദൈവമേ അബദ്ധമായേനേ’ സഞ്ജു വെളിയിലേക്കു നോക്കി സ്വയം പറഞ്ഞു. സ്വപ്നം കണ്ട് അവന്റെ കാർ ചെറുതായൊന്നു പാളിയിരുന്നു. റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് വാഹനം കടന്നുപോയത്. അവൻ കാർ നിർത്തി വെളിയിലിറങ്ങി. ക്രുദ്ധനായ ബൈക്കുകാരൻ അവനരികിലേക്ക് ഓടിവന്നു. 'ആർക്ക് വായുഗുളിക വാങ്ങാനാടാ കോപ്പേ ഇങ്ങനെ പോകുന്നത് ' അയാൾ അവനോടു കയർത്തു.
'സോറി ചേട്ടാ, ഒന്നു പാളിപ്പോയി..'സഞ്ജു സമാധാനം പറഞ്ഞു. 'പാളാൻ ഇതെന്നാടാ പട്ടമോ, ബ്ലഡി ഫൂൾ', സഞ്ജുവിന്റെ കാറിൽ കൈ കൊണ്ടിടിച്ച് ബൈക്കുകാരൻ കയർത്തു. ഇത്തിരി ഷോയാണെന്നു തോന്നുന്നു. 'എന്തുവാടാ അവിടെ ബഹളം,ആരാണു ചെറ്യമ്പ്‌രാനെ വഴക്കു പറയുന്നത്. 'കഷണ്ടിത്തലയുള്ള ഒരു ആജാനുബാഹു അവർക്കരികിലേക്കു നടന്നടുത്തു, അയാൾക്കൊപ്പം രണ്ടുമൂന്നു ചട്ടമ്പികളുമുണ്ടായിരുന്നു. ഗോവിന്ദൻകുട്ടിയേട്ടനായിരുന്നു അത്. വേദപുരത്തെ ആസ്ഥാന ഗുണ്ട. ആൾ പ്രശ്നക്കാരനാണെങ്കിലും ചന്ദ്രോത്തു തറവാടിനോടു വലിയ വിധേയത്വമാണ്. 'നീ ചെറ്യമ്പ്രാനെ വഴക്കു പറയും ഇല്ലേടാ' ബൈക്കുകാരന്റെ തൊണ്ണയ്ക്കു കുത്തിപ്പിടിച്ചു ക്രുദ്ധനായി ഗോവിന്ദൻകുട്ടിയേട്ടൻ ചോദിച്ചു. 'അത്,പി..പിന്നെ' പേടിച്ചുപോയ ബൈക്കുകാരൻ ബബബ പറഞ്ഞു. 'വിട്ടേക്ക് ഗോവിന്ദൻകുട്ടിയേട്ടാ, എന്റെ ഭാഗത്താ കുഴപ്പം. ' സഞ്ജു പ്രശ്നം രമ്യതയിലാക്കാൻ ശ്രമിച്ചു. 'ആരുടെ ഭാഗത്ത് എന്തു പ്രശ്നമുണ്ടെങ്കിലും വേദപുരത്തിന്റെ മണ്ണിൽ വച്ചു ചന്ദ്രോത്തെ കൊച്ചുപെരുമാളിനെ വഴക്കുപറയാന്‍ ഗോവിന്ദൻകുട്ടിയും പിള്ളേരും ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല.' അയാൾ പറഞ്ഞു. 'വിട്ടേക്ക്,അയാൾക്കൊരു അബദ്ധം പറ്റിയതാ', ഒന്നു ചൂടായന്നേ ഉള്ളൂ, സഞ്ജു ഗോവിന്ദൻ കുട്ടിയെ സമാധാനിപ്പിച്ചു. അയാൾ പിടിവിട്ടു. 'വെക്കം പോകാൻ നോക്കെടാ' ഗോവിന്ദൻകുട്ടി ബൈക്കുകാരനോടു പറഞ്ഞു. അയാൾ കേട്ടപാതി ബൈക്കെടുത്തു പറപ്പിച്ചു. ഗോവിന്ദൻകുട്ടിയോടു കുശലം പറഞ്ഞ് അയാൾക്കു ചായകുടിക്കാൻ ചെറിയൊരു തുകയും കൊടുത്ത് സഞ്ജു വണ്ടിയില്‍ വന്നു കയറി.

💬 Comments

View all comments