0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 254
വേദപുരത്തെ ആണുങ്ങൾക്കു പൊതുവേ വീരരസം തുളുമ്പുന്ന മുഖമാണ്. എന്നാൽ സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണന് അദ്ദേഹത്തിന്റെ അമ്മയായ വസുന്ധരാമ്മയുടെ മുഖഭാവമാണ് കിട്ടിയത്. അതു തന്നെ സഞ്ജുവിനും കിട്ടി.ഭയങ്കര റൊമാന്റിക്കായ മുഖഭാവം.ചന്ദ്രോത്ത് അപ്പുപ്പനെയും ഇളയച്ഛൻ, വല്യച്ഛൻമാരെയുമൊക്കെ കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് ഒരു ബഹുമാനം തോന്നും.എന്നാൽ തന്നെ കണ്ടാൽ ഒരു കുസൃതിക്കാരൻ ക്യൂട്ട് പയ്യന്‍ എന്നേ മറ്റുള്ളവർക്കു തോന്നൂ. ഇക്കാര്യം ആലോചിച്ചപ്പോൾ താൻ ആദ്യമായി എൻജിനീയറിങ്ങിനു ചേർ‌ന്ന കാര്യമാണ് സഞ്ജുവിന് ഓർമ വന്നത്. കോളേജ് അഡ്മിഷൻ ദിനം, 2 വർഷം മുൻപ്. കേരള  എഞ്ചിനീയറിംഗ് എൻട്രൻസിലും  ദേശീയ എൻട്രൻസിലുമൊക്കെ നല്ല റാങ്ക് ഉണ്ടായിരുന്നിട്ടും സഞ്ജു പാലക്കാട്‌ എൻഎസ്എസ് കോളേജാണ് തന്റെ ബിരുദപഠനത്തിനു തിരഞ്ഞെടുത്തത്. വീട്ടിൽ നിന്ന്
പോയിവരാമെന്നതായിരുന്നു പ്രധാനകാരണം. സഞ്ജുവിനു കുടുംബത്തെയും വേദപുരം ഗ്രാമത്തെയും അവിടത്തെ ക്ഷേത്രത്തെയുമൊക്കെ പിരിഞ്ഞു നിൽക്കാൻ ആകുകയില്ലായിരുന്നു. പാലക്കാട്‌ എൻഎസ്എസ് കോളജ്  നല്ല കോളജൊക്കെയാണ്. നല്ല റാങ്ക് കിട്ടുന്ന വിദ്യാർത്ഥികളൊക്കെ അവിടെ പഠിക്കുന്നുമുണ്ട്.പക്ഷെ വിദ്യാർത്ഥി  രാഷ്ട്രീയത്തിനു പേര് കേട്ട ആ കോളേജിൽ അക്രമസംഭവങ്ങൾ തുടർക്കഥ ആരുന്നു.രാജ്യത്തു റാഗിങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ അത് നല്ലപോലെ ഉണ്ടാകും അതിനാൽ സൂക്ഷിക്കണമെന്നൊക്കെയാണ് സഞ്ജു കോഴ്‌സിന് ചേരുന്നതിനു  മുൻപ് തന്നെയുള്ള കേട്ട കഥകൾ. ആദ്യദിനം  കുഴപ്പമില്ലാതെ കടന്നു പോയി.കമ്പ്യൂട്ടർ  സയൻസ് എന്നാൽ കോളജിലെ പാവം പിടിച്ച ബാച്ച്  എന്നാണ് പൊതുവെയുള്ള ധാരണ.ഇതിനൊരു കാരണമുണ്ട്.പൊതുവേ കംപ്യൂട്ടർ സയൻസ് ക്ലാസുകളിൽ പകുതിയിലേറെ വിദ്യാർഥികളും പെൺപിള്ളേർ ആയിരിക്കും.ഇതേ കാരണത്താൽ തന്നെ കമ്പ്യൂട്ടർ സയൻസിലെ സീനിയർസ്  ഒക്കെ നല്ല ആളുകൾ ആയിരുന്നു.അവർ ഫസ്റ്റ് ഇയേഴ്സിനെ റാഗ് ചെയ്യാൻ ഒന്നും വന്നില്ല. എന്നാൽ പിറ്റേന്ന്  ഉച്ചയ്ക്ക് .. പൂത്തുമ്പി എന്ന്‌ വിളിപ്പേരുള്ള സഞ്ജുവിന്റെ സഹാബാച്ചുകാരൻ റോണി ഓടിക്കിതച്ചെത്തി.‘എല്ലാരും ഒന്ന് കേട്ടേ, മെക്കാനിക്കലിൽ  നിന്ന് ഒരു ഗ്രൂപ്പ് നമ്മളെ റാഗ് ചെയ്യാൻ വരുന്നുണ്ട്.ആ ജാക്കിയും അതിലുണ്ടെന്ന്.’റോണി വിളിച്ചുപറഞ്ഞു. ജാക്കി അഥവാ  ജെയിംസ് വർഗീസ് കുഴൽനാടൻ. കോളജിലെ ടെറർ സീനിയർ .അമേരിക്കൻ  വ്യവസായി വർഗീസ് കുഴൽനാടന്റെ തലതെറിച്ച  സന്തതി. കോളജിലെ കഞ്ചാവ് ബിസിനസ്സും മറ്റു  വിധ്വംസക പ്രവർത്തികളും ഏറ്റെടുത്തു നടത്തുന്ന ജാക്കി ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ  സംഘടനയ്ക്കു വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു.കടൽ പോലെ സപ്ലി

💬 Comments

View all comments