Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
അയാൾ സഞ്ജുവിനോട് പറഞ്ഞു.അവൻ ഇളയച്ചനൊപ്പം ബിഎംഡബ്ള്യുവിൽ കയറി.
തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും അമൃത വല്യമ്മ ഓടി വന്നു.
‘അയ്യോ എന്റെ കുഞ്ഞിന് എന്ത് പറ്റിയതാടാ, അയ്യോ ഇതെന്താ ദേഹം മൊത്തം ചോര..’ സഞ്ജുവിന്റെ ദേഹത്തെല്ലാം പരതിക്കൊണ്ട് ആ അമ്മ ചോദിച്ചു.അവർ ഭയവിഹ്വലയായിരുന്നു.
അപ്പോഴേക്കും രേവതി ഇളയമ്മയും എത്തി.
‘അയ്യോ എന്താദ്, എന്ത് പറ്റി സഞ്ജുമോന്’ അവർ ഒച്ചയുയർത്തി.അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കാര്യം കണ്ടാലും ചെറ്യമ്മയ്ക്ക് സങ്കടം വരും.
‘രണ്ടു പേരും ബഹളം കൂട്ടേണ്ട.അവനൊന്നും പറ്റിയില്ല, അവൻ എടുത്തിട്ട് ഇടിച്ചവന്റെ ചോരയാണ്.’ കാറിനു പുറത്തേക്ക് ഇരുകൈകളും പിടിച്ച് നേരിയ ചിരിയോടെ ദത്തൻ പറഞ്ഞു.
‘ങേ,’,ഇളയമ്മയുടെ ഭാവം മാറി.അവർ സഞ്ജുവിന്റെ കൈക്ക് നല്ലൊരു പെട കൊടുത്തു.‘ഇളയച്ഛനേം വല്യച്ഛനേം കണ്ട് പഠിക്കയാ നീയ്.ഗുണ്ടായിസത്തിനാണോ നീ കോളേജിൽ പോകുന്നെ.’ പെട വീണ്ടും വീണ്ടും കിട്ടി.രേവതി ചെറിയമ്മ ദേഷ്യപ്പെട്ടാൽ വലിയ സീനാണ്.
‘അയ്യോ’ സഞ്ജു വേദന അഭിനയിച്ചു കരഞ്ഞു.
‘അവനെ തല്ലികൊല്ലാതെ നീയ്, അവൻ നിരപരാധിയാ......എല്ലാം പറയാം. ആദ്യം അവനു കഴിക്കാൻ എന്തേലും കൊടുക്ക്.സഞ്ജുമോനെ പോയി കുളിച്ചിട്ട് വാടാ. ’ ദത്തൻ രേവതിയോടും സഞ്ജുവിനോടും പറഞ്ഞു.
ഏതായാലും കോളേജിലെ പ്രശ്നം അതോടെ തീർന്നു.നാടൻ ചട്ടമ്പിമാർക്കും കോളജ് ഹീറോമാർക്കും ഒരു പ്രശ്നമുണ്ട്. എന്നെങ്കിലും ആരുടെയെങ്കിലും കൈയിൽ നിന്ന് തിരിച്ച് അടി കിട്ടിക്കഴിഞ്ഞാൽ അതുവരെയുണ്ടാക്കിയെടുത്ത ഇമേജ് അതോടെ പോയിക്കിട്ടും. സഞ്ജുവിന്റെ അടി കൊണ്ട് മാനം പോയ ജാക്കി ടിസി വാങ്ങി പോയി.എന്നെങ്കിലും ഇതിന്റെ പ്രതികാരം വീട്ടുമെന്ന് അവൻ പ്രതിജ്ഞ ചെയ്തു.
ഈ സംഭവത്തിനു ശേഷം സഞ്ജുവിന് ഒരു ക്യാംപസ് ഹീറോ പരിവേഷം ലഭിച്ചെങ്കിലും അവന് അത്തരം ഷോഓഫിലൊന്നും താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരങ്ങളും പെൺകുട്ടികളുടെ പ്രപ്പോസലുകളുമൊക്കെ അവൻ നിഷ്കരുണം വേണ്ടെന്നു വച്ചു.
വീട്, കോളജ്, ക്ഷേത്രത്തിലെ കുളി പിന്നെ നാട്ടിലെ പറമ്പിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി. വളരെ സിംപിളായിരുന്നു അവന്റെ ജീവിതം
...................................................................................
സഞ്ജു തറവാട്ടിലേക്ക് എത്തിയപ്പോൾ മുറ്റത്തൊരു ഫോർഡ് എൻഡവർ കിടപ്പുണ്ടായിരുന്നു.
ജയദേവൻ വല്യച്ഛന്റെ കാർ.
അപ്പൂപ്പന്റെ പഞ്ചഷഷ്ഠി വലിയ കേമമായി ആഘോഷിക്കാനാണ് ഇത്തവണ തറവാട്ടംഗങ്ങളുടെ പദ്ധതി.തറവാട്ടിലെ പിറന്നാൾ ചടങ്ങുകൾക്കും സദ്യക്കും
💬 Comments
View all comments