Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
എന്നൊരു വിളികേട്ടു സഞ്ജു ഞെട്ടി തിരിഞ്ഞു .ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രൊമനേഡ് വഴി ഓടി വരുകയാണ് പത്തോളം ആളുകൾ.ചെമ്പൻ മുടികളും കറുത്ത നിറവുമുള്ള ഭീമാകാരന്മാരായ അവരുടെ കയ്യിൽ വടിവാളുകൾ മിന്നിത്തിളങ്ങി.കൊച്ചിയിൽ നിന്നു സഞ്ജുവിനെ തീർക്കാനായി ജാക്കി ക്വട്ടേഷൻ കൊടുത്തു കൊണ്ടുവന്ന ഗുണ്ടകളായിരുന്നു അവർ.
‘ഹാ ഹാ ഹാ' ജാക്കി താഴെ കിടന്നു ചിരിച്ചു.ഡാ സഞ്ജൂ നീ തീരാൻ പോകുവാടാ മയിരേ.’ വേദനക്കിടയിലും ജാക്കി ഒച്ചയിൽ പറഞ്ഞു.
ഗുണ്ടകൾ പ്രൊമനേഡ് ചാടി ഗ്രൗണ്ടിലേക്കിറങ്ങി.സംഭവം സീനാണെന്ന് സഞ്ജുവിന് മനസ്സിലായി.
അപ്പോൾ..
പൊടിയുടെ ഒരു മേഘം മേലേക്കുയർത്തിവിട്ട് ഒരു ബിഎംഡബ്ള്യു കാർ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി ബ്രെക്കിട്ടു.അതിനു പിന്നാലെ മൂന്നു ജീപ്പുകളും.
കാറിൽ നിന്നു വെളുത്ത് ഉയരമുള്ള ഒരാൾ ഇറങ്ങി.
‘ഇളയച്ഛൻ’ സഞ്ജു തന്നെത്താൻ പറഞ്ഞു.സഞ്ജുവിന്റെ ഇളയച്ഛൻ ദത്തനായിരുന്നു കാറിലെത്തിയത്..ഒപ്പം ജീപ്പിൽ വന്നത് പാലക്കാട്ടെ എണ്ണം പറഞ്ഞ ഗുണ്ടകളും.അവരുടെ കയ്യിൽ കുറുവടികളും വടിവാളും ഉണ്ടായിരുന്നു.
‘കൊച്ചിയിൽ നിന്നു വന്നവർക്കെല്ലാം നല്ല പാലക്കാടൻ അടിയുടെ രുചി മനസ്സിലാക്കി കൊടെടാ.ഒറ്റ എണ്ണം മര്യാദക്ക് ഇവിടുന്നു പോകരുത്’ ദത്തൻ ഗുണ്ടകളോട് ആക്രോശിച്ചു.
പിന്നെ അവിടെ നടന്നത് ഒരു ചെറിയ യുദ്ധമായിരുന്നു. കോളേജ് ഗ്രൗണ്ട് ഒരു കുരുക്ഷേത്ര ഭൂമിയായി മാറി. കൊച്ചിയിൽ നിന്ന് ഇംപോർട്ട് ചെയ്ത ഗുണ്ടകൾ കൈയും കാലും നടുവുമൊടിഞ്ഞ് ഗ്രൗണ്ടിൽ പലവശത്തായി കിടന്നു.
‘ഇളയച്ഛാ, ഞാൻ’ സഞ്ജു ദത്തനോട് കാര്യങ്ങൾ പറയാൻ തുടങ്ങി.താൻ കോളജിൽ അടിയുണ്ടാക്കിയോ എന്ന് ഇളയച്ഛൻ വിചാരിക്കുമോ എന്ന് അവനു പേടിയുണ്ടായിരുന്നു.
‘ഒന്നും പറയേണ്ട കുട്ടാ എല്ലാം ഞങ്ങൾ അറിയുന്നുണ്ടാരുന്നു.’അവനെ തീർത്തേക്കണോ, നീ പറ’ താഴെ കിടക്കുന്ന ജാക്കിയെ നോക്കി ദത്തൻ മുരണ്ടു.
‘വേണ്ട, വേണ്ടത് ഞാൻ തന്നെ കൊടുത്തിട്ടുണ്ട് സഞ്ജു പറഞ്ഞു.
‘ങ്ങും, ’ ദത്തൻ സഞ്ജുവിനെ ചേർത്ത് നിർത്തി.
‘നീയെല്ലാം കേൾക്കാനാ പറയുന്നേ’ അയാൾ കൂടി നിന്ന വിദ്യാർഥികളോട് ഉച്ചത്തിൽ പറഞ്ഞു.
‘ഇത് ചന്ദ്രോത്തെ ചോരയാ , വേദപുരം പെരുമാളിന്റെ ചോര.ആ ചോരക്ക് ഓരോ തുള്ളിക്കും വിലയുണ്ട്. അവന്റെ മെക്കിട്ട് കേറാൻ ഏതേലും നായ്ക്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് വരണം.കൊന്നുകളയും ഞങ്ങൾ.’ വിരൽ ചൂണ്ടി ആക്രോശിച്ചു കൊണ്ട് ദത്തൻ പറഞ്ഞു.
‘വാടാ’
💬 Comments
View all comments