0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 588
അവൻ കിടപ്പുണ്ട്.. ചന്ദ്രോത്ത് സേതുമാധവൻ...ആനയാണ്. വെറും ആനയല്ല, ഗജരാജൻ.തൃശൂരിലും പാലക്കാട്ടും ഫാൻസ് അസോസിയേഷൻ വരെയുണ്ട് ഇഷ്ടന്.ശാന്തസ്വഭാവിയായിട്ടൊക്കെ നിൽക്കുമെങ്കിലും അത്ര ശാന്തനൊന്നുമല്ല സേതുമാധവൻ.ആരെയും കൊന്നിട്ടില്ല. പക്ഷേ ദേഷ്യം വന്നാൽ പിന്നെ ചുറ്റുമുള്ളതെല്ലാം തവിടുപൊടിയാണ്. നാലു പാപ്പാൻമാരുടെ കാല്, ഏതാണ്ട് പത്തു മുപ്പത് കടകൾ , കുറച്ചു കാറുകൾ, പിന്നെ അസംഖ്യം ബൈക്കുകൾ എന്നിവ അവൻ അടിച്ചുനശിപ്പിച്ച ലിസ്റ്റിലുണ്ട്.തറവാട്ടിലെ മൂത്ത പെരുമാളായ രാഘവേന്ദ്ര പെരുമാളിനെ ഒഴിച്ച് ആരെയും അനുസരിക്കയില്ലെന്ന പ്രത്യേകതയും സേതുമാധവനുണ്ട്. ഒരു തന്നിഷ്ടക്കാരൻ സേതുവാന. പഴമയും പുതുമയും ഒന്നിക്കുന്നയിടമാണ്ചന്ദ്രോത്ത് തറവാട് .പഴയ എട്ടുകെട്ടിന്റെ സർവപ്രൗഢിയും കാത്തു സൂക്ഷിക്കുമ്പോൾ തന്നെ തറവാടിന്റെ തറ വിലകൂടിയ ഇറ്റാലിയന്‍ ടൈൽസിലാണ്
ഒരുക്കിയിരിക്കുന്നത്.വലിയ പൂമുഖത്തു തറവാട്ടുകാരണവരുടെ വലിയ ചാരുകസാല.അതിനു സമീപം അതിഥികൾക്കായുള്ള ഇരിപ്പിടങ്ങൾ. അകത്തേക്കു പോയാൽ വിശാലമായ ഹാൾ . അതിനു സമീപം പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഒരു സന്യാസി വര്യന്റെ ചിത്രവും വച്ചിട്ടുണ്ട്. അദ്ദേഹമാണ് കോലാപ്പൂരി ബാബ.. വരദരാജ പെരുമാൾ പണ്ടെപ്പോഴോ മഹാരാഷ്ട്രയിലെ കോലാപ്പൂരിലൂടെ യാത്ര ചെയ്തപ്പോൾ അദ്ദേഹത്തെ കുറേ കൊള്ളക്കാർ ആക്രമിച്ചത്രേ. കുറേപ്പേരെ അദ്ദേഹം നേരിട്ടെങ്കിലും എണ്ണത്തിൽ കൂടുതലായ കൊള്ളക്കാർ അദ്ദേഹത്തെ പിടിച്ചുകെട്ടി കൊല്ലാനൊരുങ്ങി.അപ്പോൾ ദിവ്യനായ കോലാപ്പൂരി ബാബ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട് കൊള്ളക്കാാർക്കു നേരെ തന്റെ കമണ്ഡലുവിലെ ജലം എറിഞ്ഞു. ജലം വന്നു വീണതോടെ ശരീരം പൊള്ളാൻ തുടങ്ങിയ കൊള്ളക്കാർ ഓടി മറഞ്ഞു.പിന്നീട് ആ ജലം ബാബ വരദരാജ പെരുമാളിന്റെ ശരീരത്തിൽ ഒഴിച്ചു. അതോടെ സംഘട്ടനത്തിലുണ്ടായ മുറിവുകള്‍ അപ്രത്യക്ഷമായി. ഇന്ദ്രനെ പോലും കൂസാത്ത വരദരാജ പെരുമാൾ, ഈ അത്ഭുതപ്രവൃത്തികൾ കണ്ടു കോലാപ്പൂരി ബാബയുടെ ശിഷ്യനായി മാറി.കോലാപ്പൂരിൽ നിന്നു മടങ്ങുന്ന വഴി അദ്ദേഹം

💬 Comments

View all comments