Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
ബാബയെയും തറവാട്ടിലേക്കു കൊണ്ടുവന്നു. അന്നത്തെ തറവാട്ടംഗങ്ങളെയും തറവാടിനെയും അനുഗ്രഹിച്ച ശേഷം അദ്ദേഹം പൂജാമുറിയിലേക്കു കയറി വാതിലടച്ചത്രേ. മണിക്കൂറുകൾ കഴിഞ്ഞു വാതിൽ തുറന്നു നോക്കിയ പെരുമാൾ ഞെട്ടിപ്പോയി. ബാബ അവിടെയെങ്ങുമുണ്ടായിരുന്നില്ല.ഒരു മയിൽപീലിത്തുണ്ട് കിടന്നിരുന്നു... അതിനു താഴെ ഒരു കുറിമാനവും.
‘ഞാൻ പോകുന്നു, പക്ഷേ ചന്ദ്രോത്തു തറവാടും ഇവിടത്തെ ആളുകളും എപ്പോഴും എന്റെ സ്മൃതിയിലും നോട്ടത്തിലുമുണ്ടാകും.തറവാടിന് ഒരു ആപത്തോ പ്രതിസന്ധിയോ വന്നാൽ ഞാൻ ആ നിമിഷം വിണ്ടും ഇവിടെയെത്തും എന്നായിരുന്നു കുറിമാനം.’
അതിനു ശേഷം ചന്ദ്രോത്ത് തറവാടിന്റെ സാമ്പത്തികസ്ഥിതി പതിൻമടങ്ങ് ശക്തമായി.അവരുടെ ശത്രുക്കൾക്കെല്ലാം തിരിച്ചടികൾ സംഭവിച്ചു. പിന്നീട് നാൾക്കു നാൾ അഭിവൃദ്ധി.
തറവാട്ടിലെ അംഗങ്ങളെല്ലാം ബാബയുടെ അടിയുറച്ച വിശ്വാസികളാണ്. ചിരഞ്ജീവിയായ ബാബ തങ്ങൾക്ക് യാതൊരു ആപത്തും പിണയാതെ നോക്കിക്കൊള്ളുമെന്ന ദൃഢ വിശ്വാസം അവർക്കുണ്ട്.
ഹാളിലേക്കിറങ്ങുന്ന തടിയിൽ തീർത്ത സ്റ്റെയർകേസ്. അതു കയറി ചെന്നാല് വലത്തേയറ്റത്തെ മുറിയിലാണ് തറവാട്ടിലെ പുന്നാരക്കുട്ടനും എല്ലാവരുടെയും ഓമനയും കുസൃതിക്കുടുക്കയും വേദപുരം ദേശത്തെ പെൺപിള്ളേരുടെ
സ്വപ്നങ്ങളിലെ സ്ഥിരം കഥാപാത്രവുമായ കഥാനായകൻ, അതായത് നമ്മുടെ കഥയുടെ നായകൻ കിടന്നുറങ്ങുന്നത്.
'സഞ്ജൂ, എടാ സഞ്ജൂ എഴുന്നേൽക്കെടാ... ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ എടാ എഴുന്നേൽക്കാൻ. വെക്കേഷൻ കഴിഞ്ഞൂന്ന് പറഞ്ഞു ഉറങ്ങണ്ട .ഇന്ന് നിന്റെ പക്കപ്പിറന്നാളാ, ക്ഷേത്രത്തിൽ പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചു വഴിപാട് കഴിച്ചുവാ . ഞാനിനി വടിയെടുക്കുമേ…'
രേവതി ഇളയമ്മയുടെ രാവിലത്തെ കോലാഹലം കേട്ടാണ് സഞ്ജു ഉറക്കമുണർന്നത്.
അവൻ എഴുന്നേറ്റിരുന്നിട്ട് കൈ ഇരുവശത്തേക്കും വിടർത്തി .'ഹാാാ' ഒരു കോട്ടുവായിട്ടു.
'എന്താ ഇത് ഇളേമ്മേ ഒന്നുറങ്ങാനും സമ്മതിക്കത്തില്ലല്ലോ.' അവൻ പരിഭവിച്ചു.
രേവതി അവന്റെ കൈയുടെ മുകളിൽ ഒരടിയടിച്ചു.. 'നിന്നു ചിണുങ്ങാതെ
💬 Comments
View all comments