Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
വിളിക്കുന്നത്. ചഞ്ചലിന്റെ കല്യാണം കഴിഞ്ഞു. തറവാട്ടിലെ തന്നെ അകന്ന ഒരു കണ്ണിയായ കണ്ണൻ (കണ്ണേട്ടാ എന്നാണ് സഞ്ജു ഇവനെ വിളിക്കുക.സഞ്ജുവിന്റെ സ്വന്തം ചങ്കാണ് കണ്ണൻ).ഇവരും തറവാട്ടിലാണു താമസം.
ബാലകൃഷ്ണന്റെയും ഭാര്യ മാധുരിയുടെയും മകനായിരുന്നു സഞ്‍ജു. പക്ഷേ അവന് ഒരുവയസ്സു തികയും മുൻപു തന്നെ ഒരു വിമാനാപകടത്തിൽ ബാലകൃഷ്ണ പെരുമാൾ മരിച്ചു. ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച മാധുരിക്ക് ഒരു വല്ലാത്ത ഷോക്കായിരുന്നു അത്.രണ്ടുമാസത്തിനു ശേഷം മനോവൃഥ മൂത്ത് ഹൃദയം സ്തംഭിച്ച് അവരും മരിച്ചു.പിന്നീട്
വലിയമ്മയായ അമൃതയും ചെറിയമ്മ രേവതിയും ചേർന്നാണ് സഞ്ജുവിനെ വളർത്തിയത്.അമ്മയില്ലാത്തതിന്റെ ഒരു കുറവും സഞ്ജു അറിഞ്ഞിട്ടില്ല. സ്വന്തം കുട്ടികളോടുള്ളതിനേക്കാൾ സ്നേഹം അവർ ആത്മാർഥമായി സഞ്ജുവിനോടു കാണിച്ചു.സഞ്ജുവിനും ആ രണ്ട് അമ്മമാരോടും അകമഴിഞ്ഞുള്ള സ്നേഹമായിരുന്നു.
ഇനി സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണ പെരുമാളിന്റെ സഹോദരിമാർ, അതായത് സഞ്ജുവിന്റെ അമ്മായിമാർ.രാധികയും ചിത്രയും.
രാധികയുടെ ഭർത്താവ് നന്ദഗോപാൽ മുംബൈയിലെ തിരക്കേറിയ ബിസിനസ്സുകാരനാണ്.അവർ കുടുംബമായി അവിടെ കഴിയുന്നു. അവർക്കൊരു മകൾ നന്ദിത.
ചിത്രയും ഭർത്താവ് വിനോദും അമേരിക്കയിലാണ്. അവർക്കും ഒരു മകൾ...മീര.
മീര........................ നന്ദിത
സഞ്ജുവിന്റെ മുറപ്പെണ്ണുമാർ.ഇവരിലൊരാളെ സഞ്ജു വിവാഹം കഴിക്കണമെന്നാണു തറവാട്ടുകാരുടെ ആഗ്രഹം.
ഇനിയാണു കഥ തുടങ്ങുന്നത്. നന്ദിതയെയും മീരയെയും നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം
ഏതായാലും സഞ്ജു പെട്ടെന്നു തന്നെ കുളിച്ചു. രേവതി ചെറിയമ്മയ്ക്കു മൂക്കത്താണു ദേഷ്യം. വെറുതെ അതു പുറത്തെടുപ്പിക്കേണ്ട.
കുഞ്ഞമ്മയും വല്യമ്മയും ഇടയ്ക്കിടെ സഞ്ജുവിന്റെ പേരിൽ ഓരോ നേർച്ച ക്ഷേത്രത്തിൽ നേരാറുണ്ട്.ഇന്ന് സഞ്ജുവിന്റെ പക്കപ്പിറന്നാൾ ആയതിനാൽ പ്രത്യേക നേർച്ച നേർന്നതാണ്.ഇന്ന് രോഹിണിയാണ്.ചിങ്ങമാസത്തിലെ ജന്മാഷ്ടമി ദിവസം രാത്രിയിലാണ് സഞ്ജു ജനിച്ചത്.സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ച അഷ്ടമിരോഹിണി നാളിൽ.
സഞ്ജു പുറത്തേക്കു ധൃതിപ്പെട്ട് ഇറങ്ങി.പൂമുഖത്ത് മുത്തച്ഛനും തറവാട്ടിലെ വലിയ കാരണവരുമായ രാഘവേന്ദ്ര പെരുമാൾ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഞ്ചഷഷ്ഠി (അറുപത്തിയഞ്ചാം ജൻമദിനം) അടുത്താഴ്ചയാണ്.കാർക്കശ്യം നിറഞ്ഞ എന്നാൽ ഗംഭീരസുന്ദരമായ മുഖമുള്ള മുത്തച്ഛൻ.ആറടിയോളം ഉയരത്തിൽ വെളുത്ത ശരീരവും വെളുവെളുത്ത താടിയുമുളള അദ്ദേഹത്തെ കണ്ടാൽ പളയ നടൻ നരേന്ദ്രപ്രസാദിന്റെ ലക്ഷണമാണ്.
'സഞ്ജുമോൻ ക്ഷേത്രത്തിലേക്കാണോ '
പെരുമാൾ ചോദിച്ചു,മക്കളോടു വലിയ കാർക്കശ്യം കാട്ടുമെങ്കിലും കൊച്ചുുമക്കളോട് അങ്ങനല്ല പെരുമാറ്റം.കൊച്ചുമക്കളുടെ കാര്യത്തിൽ വാൽസല്യത്തിന്റെ നിറകുടമാണ് അദ്ദേഹം.
'അതേ മുത്തച്ഛാ…' അവൻ പറഞ്ഞു.
'ഇങ്ങു
💬 Comments
View all comments