Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
പഴവും പഞ്ചസാരയും ഉള്ളിൽ വച്ചുണ്ടാക്കിയ രുചികരമായ ഇലയട വിളമ്പി.
ഒന്ന് രണ്ട് മൂന്നു നാല്.. വലിയമ്മ അങ്ങനെ വിളമ്പിക്കൊടുക്കുകയാണ്.
‘അയ്യയ്യോ മതീ’ പ്ളേറ്റിനു മുന്നിൽ കൈ പിണച്ചു വച്ചു വല്യമ്മയെ തടഞ്ഞു കൊണ്ട് സഞ്‍ജു ചിണുങ്ങി.
‘അങ്ങോട്ട് കഴിക്കേടാ, തടി വരട്ടെ’, വല്യമ്മ പറഞ്ഞു.
‘ഓ തടി വെപ്പിച്ചു ചെക്കനെ ഈ ഗുണ്ടാത്തലവൻമാരെ പോലെ ആക്കണമായിരിക്കും അമ്മയ്ക്ക്.’ വല്യച്ചനെയും ഇളയച്ഛനെയും ചൂണ്ടിക്കാട്ടി ചഞ്ചുവോപ്പ പറഞ്ഞു. "എന്റെ അനിയൻ ചെക്കന് പാകത്തിന് തടി ഉണ്ട്.രൺബീർ കപൂറിന്റെ ലൂക്കല്ലെ അവനു '
‘ആരാടീ ഗുണ്ടാത്തലവൻ?’ തമാശ രീതിയിൽ ഇളയച്ഛൻ അവളെ അടിക്കാൻ ഓങ്ങി.ചഞ്ചുവോപ്പ ഒഴിഞ്ഞു മാറി.എല്ലാവരും ചിരിച്ചു.
സഞ്ജു ഇലയട മുറിച് കഴിച്ചു തുടങ്ങി.മഴപെയ്ത് കുതിർന്നു തണുത്ത അന്തരീക്ഷത്തിൽ ഉള്ളിലേക്കിറങ്ങുന്ന ഇലയടയുടെ മധുരം.. സ്വർഗ്ഗതുല്യമാണ് ആ സ്വാദ്.
‘ദേവാ, ക്ഷണം എല്ലാം എവിടെ വരെ ആയി? ’ അപ്പൂപ്പൻ ഇതിനിടെ വല്യച്ചനോട് ചോദിച്ചു
‘തീരാറായി അച്ഛാ’, ജയദേവൻ പറഞ്ഞു ‘പിന്നൊരു കാര്യം ചിത്രയും രാധികയും വരുന്നുണ്ട്.’
‘ആന്നോ’ കുറേക്കാലമായി അരികിലില്ലാത്ത പെണ്മക്കൾ വരുന്നെന്നറിഞ്ഞപ്പോൾ അപ്പൂപ്പൻ ആഹ്ലാദചിത്തനായി നിറഞ്ഞുചിരിച്ചു.‘അവർ ഒറ്റക്കാണോ വരുന്നേ.’ എക്‌സൈറ്റഡായി അദ്ദേഹം ചോദിച്ചു.
‘ഏയ് അല്ല, കിഷോറും വിനോദും ഉണ്ട്, പിന്നെ പിള്ളേർ , നന്ദിതയും മീരയും.എല്ലാരും വരുന്നു.ഒരു മാസം ഇവിടെ ഉണ്ടാകും, പിറന്നാളും കഴിഞ്ഞ് ഓണവും കൂടിയിട്ടേ പോകൂ.’വലിയച്ഛൻ പറഞ്ഞു.
കഴിച്ചു കൊണ്ടിരുന്ന ഇലയട സഞ്ജുവിന്റെ തൊണ്ടയിൽ കുടുങ്ങി.
മീരയും നന്ദിതയും........
അവർ വരുന്നു.ആറു വർഷത്തിന് ശേഷം അവർ വരുന്നു.
സഞ്ജുവിന്റെ കാലു തളർന്നു.അടിവയറ്റിൽ നിന്നു പ്രണയരൂപികളായ ചിത്രശലഭങ്ങൾ ഇടനെഞ്ചിലേക്ക് പറന്നു കൂടുകെട്ടി.അവൻ പരാവശ്യത്താൽ തളർന്നു.ഭക്ഷണം ഇറക്കാനാകാതെ
💬 Comments
View all comments