0%

Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 621
അവൻ മെല്ലെ ചുമച്ചു.സഞ്ജുവിന്റെ പാരവശ്യം സാകൂതം നോക്കിയിരിക്കുകയായിരുന്നു ചഞ്ചുവോപ്പയും കണ്ണേട്ടനും. ‘ഇവിടൊരാൾക്കു ഹാർട് അറ്റാക്ക് വരുന്നൂന്നു തോന്നുന്നു.ചഞ്ചൂ നീയവന് കുറച്ചു വെള്ളം കൊട്.. ’ സ്വതസിദ്ധമായ കുസൃതിചിരിയോടെ  കണ്ണേട്ടൻ പറഞ്ഞു.ചഞ്ചുവോപ്പ സഞ്ജുവിന്റെ തലയിൽ കുസൃതിയിൽ തട്ടി. സഞ്ജു  കണ്ണേട്ടനെ രൂക്ഷമായി നോക്കി,  ഈ അവസരത്തിൽ തന്നെ ചളിച്ച കോമഡി അടിക്കണം, തനിക്ക് ഞാൻ വച്ചിട്ടുണ്ട്.അവൻ മനസ്സിൽ പറഞ്ഞു. സഞ്ജുവിന് പിന്നൊന്നും കഴിക്കാനായില്ല.ബ്രഹ്മചര്യത്തിന്റെ വ്രതശുദ്ധിയിൽ താൻ തന്റെ മനസ്സിന് ചുറ്റും പണിത കോട്ടയിൽ വിള്ളൽ വീഴുന്നത് അവനറിഞ്ഞു. സുഖദായിയായ ഏതോ സുഗന്ധം അവനെ പൊതിഞ്ഞു.ഓർമകളുടെ പുകമറയിൽ ആ മുഖങ്ങൾ അവനു മുന്നിൽ തെളിഞ്ഞു. വലിയ കണ്ണുകളുള്ള മീരയും തന്റെ ചിരി കൊണ്ട് സ്വർഗം തീർക്കുന്ന നന്ദിതയും. മീരയും നന്ദിതയും.. അവന്റെ മനസ്സിൽ മോക്ഷമന്ത്രം പോലെ ആ പേരുകൾ അലയടിച്ചു. എങ്ങനെയൊക്കെയോ പ്രാതൽ അവസാനിപ്പിച്ചു അവൻ പുറത്തിറങ്ങി."ഈ  ചെക്കൻ ഒന്നും കഴിച്ചില്ലല്ലോ' എന്ന ചെറിയമ്മയുടെ പരിഭവം അവൻ കേട്ടില്ല.തറവാടിന്റെ വാടിയിൽ വടക്കേ തൊടിയിൽ തറകെട്ടി വളർത്തിയ വലിയ നാട്ടുമാവിൻ ചോട്ടിൽ അവൻ പോയി നിന്നു. ആറു വർഷം മുൻപ്...
ഇവിടെ അന്ന് തറ ഉണ്ടായിരുന്നില്ല. ഓണക്കാലമായതിനാൽ ഒരു തട്ടൂഞ്ഞാൽ ആ മാവിൻ കൊമ്പിലുണ്ടായിരുന്നു.അന്നാണ് അവരെ അവസാനം കണ്ടത്, അവരുടെ സ്വരം കേട്ടത്. രണ്ട് വണ്ടികളിലായി എയർപോർട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം യാത്രയാകുന്നതിനു മുൻപ്. ഊഞ്ഞാൽ പടിയിൽ വിഷമത്തോടെ ഇരുന്നു കയറിൽ തല ചാരിവച്ച സഞ്ജുവിന് സമീപം നന്ദിതയാണ് ആദ്യമെത്തിയത്. ‘സഞ്ജൂ ഞാൻ പോവ്വാ,’ ദുഃഖം ഘനീഭവിച്ച സ്വരത്തിൽ അവൾ അവനോട് പറഞ്ഞു.കറുപ്പ് ചുരിദാറിൽ അവൾ അന്ന് പതിവിലും സുന്ദരിയായിരുന്നു.ഒരു രാജകുമാരി. സഞ്ജു വെറുതെ

💬 Comments

View all comments