Chapter Title : വൃന്ദാവനം 1 [കുട്ടേട്ടൻ]
പ്രാർഥിച്ചു. മൗനം പൂണ്ട് അവൻ ഏതോ അനുഭൂതിയിൽ നിമഗ്നനായി നിന്നു.
'കൊച്ചുതമ്പുരാൻ പ്രാർഥിച്ചു മറിക്കുകയാണല്ലോ... ' കിലുകിലു പോലത്തെ ഒരു സ്വരമാണ് സഞ്ജുവിനെ പ്രാർഥനയിൽ നിന്ന് ഉണർത്തിയത്.
സഞ്ജുവിനെ തൊട്ടുരുമ്മി നിൽക്കുകയാണ് മേലേതിലെ കിഷോറുമാമന്റെ മകൾ സ്വാതി. കൂടെ അവളുടെ കുറച്ചു കൂട്ടുകാരികളുമുണ്ട്.പട്ടുപാവാടയും ബ്ലൗസുമാണ് സ്വാതിയുടെ വേഷം.
കുറച്ചു നാളായി സഞ്ജുവിനെ വായിനോക്കി നടക്കുകയാണ് അവൾ. കാണാൻ നല്ല ശേലൊക്കെയുള്ളവളാണെങ്കിലും അവളുടെ സ്വഭാവം തീരെ ഇഷ്ടമല്ലാത്തതിനാൽ സഞ്ജു അങ്ങനെ അടുപ്പിക്കാറില്ല.
'അങ്ങോട്ട് മാറി നിന്നേ' അവളെ നോക്കി രൂക്ഷമായ സ്വരത്തിൽ സഞ്ജു പറഞ്ഞു.
'എത്ര നാൾ എന്നെ ഇങ്ങനെ മാറ്റിവിടും സഞ്ജൂ, എത്രകാലമായി ഞാന്‍ പ്രപ്പോസ് ചെയ്യുന്നു. ഇഷ്ടമാണെന്നു പറ സഞ്ജൂ.' സ്വാതി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
'നിന്നോടു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ എന്റെ പുറകേയിങ്ങനെ നടക്കാൻ, ആദ്യം തന്നെ പറഞ്ഞില്ലേ ഇഷ്ടമല്ലാന്ന് പിന്നേമെന്തിനാ'.സഞ്ജു ചോദിച്ചു.
'ഓഹ്, അപ്സരസ്സുകളായ മുറപ്പെണ്ണുമാർ ഉള്ളതിന്റെ അഹങ്കാരം ആയിരിക്കും .,ഡാ പൊട്ടൻ സഞ്ജൂ നീയിങ്ങനെ അവരേം ഓർത്തു സ്വപ്നം കണ്ടു നടക്കുകയേയുള്ളൂ, അവളുമാർക്ക് ഒന്നും നീയെന്നൊരു പോങ്ങന്‍ ഭൂമിയിലുണ്ടെന്നു പോലും ഇപ്പോൾ ഓർമയിലുണ്ടാകില്ല.ഇങ്ങനെയൊരു മരമണ്ടൻ.' സ്വാതി ക്രുദ്ധയായി പറഞ്ഞു.
'അതേടീ, എന്റെ മുറപ്പെണ്ണുമാർ അപ്സരസ്സുമാർ തന്നെയാ. അവരുടെ വാലേൽ കെട്ടാന്‍ കൊള്ളാമോ നിന്നെ. ഞാൻ അവരെ ഓർത്തു സ്വപ്നം കാണുകയും ചെയ്യും അവരിലൊരാളെ കെട്ടി ഭാര്യയാക്കുകയും ചെയ്യും. നീ കണ്ടോ.' സഞ്ജു വീറോടെ പറഞ്ഞു.
'ഇപ്പം കിട്ടും. ഒരുങ്ങിയിരുന്നോ..അതിനു വേണ്ടിയാ അല്ലേ സുന്ദരക്കുട്ടൻ രാവിലെ കുളിച്ചൊരുങ്ങി പ്രാർഥിക്കാൻ വന്നത്. കള്ള ബ്രഹ്മചാരി.., നീയിങ്ങനെ പറന്നു നടന്ന് ഒടുവിൽ താഴെ വരും. അപ്പോ കാത്തിരിക്കാൻ സ്വാതി മാത്രമേ ഉണ്ടാകൂ.' കുസൃതിച്ചിരിയോടെ സ്വാതി പറഞ്ഞു.
സഞ്ജുവിനു പെരുവിരലില്‍ നിന്നു ദേഷ്യം കുതിച്ചുയർന്നു.
'ഡേ ഡേ , എന്റെ നടയിൽ കിടന്ന് അലമ്പുണ്ടാക്കാതെ പോടേ, വെളിയിൽ പോടേ .... ' കൃഷ്ണവിഗ്രഹം വീണ്ടും തന്നോടു പറയുന്നതായി സഞ്ജുവിനു തോന്നി.അവൻ ഒന്നു കൂടി നമസ്കരിച്ച്, സ്വാതിയേ ദേഷ്യത്തിലൊന്നു നോക്കി മേൽമുണ്ടൊന്നു വീശിയ ശേഷം അമ്പലത്തിനു പുറത്തേക്കു പോയി.
'എടീ സ്വാതീ, നിനക്കെന്തിന്റെ കേടാ, അവനെ നിനക്ക് കിട്ടില്ലെന്നത് ഉറപ്പുകാര്യമാ. പിന്നെയെന്തിനാ ഇങ്ങനെ
💬 Comments
View all comments